കേരള വാർത്തസിനിമ

ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ തട്ടിപ്പ്, സിനിമാ മോഹികളെ കബളിപ്പിക്കുന്നു; മുന്നറിയിപ്പുമായി വിജയ് ബാബു

സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് പണം തട്ടുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാർക്കെതിരേ മുന്നറിയിപ്പുമായി നടനും നിർമാതാവുമായ വിജയ് ബാബു. തന്റെ നിർമാണക്കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസി’ന്റെ പേരുപയോഗിച്ചാണ് തട്ടിപ്പു നടക്കുന്നതെന്ന് വിജയ് ബാബു ചൂണ്ടിക്കാട്ടി. തട്ടിപ്പുകാരുടേതെന്ന് ആരോപിക്കുന്ന സ്ക്രീൻഷോട്ടുകളും വിജയ് ബാബു പങ്കുവെച്ചു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ സിനിമാ മോഹികളെ സമീപിക്കുന്നത്. ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച ശേഷം വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടും.

കമ്പനിയുടേതിന് സമാനമായ വ്യാജ ഇ- മെയിൽ ഐഡി ഉപയോഗിച്ചാണ് ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നത്. ഫ്‌ലൈറ്റ് ടിക്കറ്റ് ചാർജ്, കാസ്റ്റിങ് കമ്മിഷൻ എന്നീ പേരുകൾ പറഞ്ഞാണ് പണം ആവശ്യപ്പെടുന്നതെന്നും വിജയ് ബാബു ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുന്ന രണ്ടു വ്യക്തികളുടെ പേരും നമ്പറും വിജയ് ബാബു പരസ്യപ്പെടുത്തി. ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെടുന്നത്. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ പറ്റിക്കുന്ന സംഘത്തിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വിജയ് ബാബു അറിയിച്ചു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...