അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ജി7 കൂട്ടായ്മ ഇനി ലോകം ഭരിക്കില്ല; ഇന്ത്യയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പുതിയ ലോക ക്രമം: മാർക്ക് കാർണി

പാരിസ് : ജി7 കൂട്ടായ്മയ്ക്ക് ഇനി ലോകത്തെ ഭരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിന്റെ പ്രതിഫലനമാണ് ഉച്ചകോടിയിലെ ഇന്ത്യയുടെ പങ്കാളിത്തമന്നും ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ സംസാരിക്കവേ മാർക്ക് കാർണി പറഞ്ഞു.

”ലോകം നേരിടുന്ന വെല്ലുവിളികൾ വികസിത സമ്പദ്‌വ്യവസ്ഥകളുടെ ഒരു ചെറിയ സംഘത്തിന് മാത്രമായി പരിഹരിക്കാൻ കഴിയില്ല. രാജ്യാന്തര പ്രശ്‌നങ്ങളിൽ ജി7 കൂട്ടായ്മയ്ക്ക് പുറത്തുള്ള രാജ്യങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ ഉച്ചകോടി. ഇന്ത്യയിലെയും ബ്രസീലിലെയും ഗൾഫ് രാജ്യങ്ങളിലെയും കെനിയയിലെയും നേതാക്കൾ യോഗങ്ങളിൽ ഉണ്ടാവും. ഇവർ വിശാലമായ കാഴ്ചപ്പാടുകളിലേക്ക് എത്താൻ സഹായിക്കും” – മാർക്ക് കാർണി പറഞ്ഞു.

കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി7 കൂട്ടായ്മയിൽ ഉള്ളത്. ഇവർക്ക് പുറമേ പങ്കാളിത്ത രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...