അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

എഴുന്നേറ്റുനിന്ന് കുട്ടി, സീറ്റ് ബെൽറ്റ് ഇടില്ലെന്ന് വാശി; വിമാനം റദ്ദാക്കി, കുടുങ്ങി യാത്രക്കാർ

വിക്ടോറിയ: യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് കുട്ടിയുടെ വാശിയെത്തുടർന്ന് റദ്ദാക്കേണ്ടിവന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

വിമാനം പുറപ്പെടുന്നതിന് മുൻപായി വിമാനത്തിന്റെ വാതിലുകൾ അടച്ച് ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് കുട്ടി സീറ്റിൽ എഴുന്നേറ്റു നിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ രക്ഷിതാവും വിമാന ജീവനക്കാരും ചേർന്ന് കുട്ടിയെ സീറ്റിലിരുത്തി ബെൽറ്റ് ധരിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

വിമാനം പറന്നുയരുന്നതിന് മുൻപ് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെവന്നതോടെ വിമാനം തിരികെ ടെർമിനലിലേക്ക് കൊണ്ടുപോകാനും കുട്ടിയെയും രക്ഷിതാവിനെയും വിമാനത്തിൽനിന്ന് പുറത്തിറക്കാനും അധികൃതർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, കുട്ടിയെയും രക്ഷിതാവിനെയും അവരുടെ ലഗേജുകൾ സഹിതം വിമാനത്തിൽനിന്ന് പുറത്തിറക്കി മറ്റ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയപ്പോഴേക്കും സമയം രാത്രി 12.30 കഴിഞ്ഞിരുന്നു. ആ സമയത്ത് വിമാനത്താവളത്തിലെ റൺവേ അടച്ചതിനാൽ വിമാനത്തിന് യാത്ര പുറപ്പെടാൻ സാധിച്ചില്ല. ഇതേത്തുടർന്ന് യാത്രക്കാരെല്ലാം രാത്രി വിക്ടോറിയയിൽ കുടുങ്ങി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ പോർട്ടർ എയർലൈൻസ് മാപ്പ് പറയുകയും അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി  അറിയിക്കുകയും ചെയ്തു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...