2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ രണ്ട് പ്രചനങ്ങൾ സത്യമായെന്ന് അനുകൂലികൾ അവകാശവാദവുമായി രംഗത്തെത്തിയതിന് പിന്നാലെയാണിത്.വരാനിരിക്കുന്നത് ഇതിലും വലിയ പ്രവചനങ്ങളാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുണ്ടാകാൻ സാദ്ധ്യതയുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ചായിരുന്നു വാംഗയുടെ 2026ലെ ആദ്യ പ്രവചനം. കഴിഞ്ഞ മാർച്ചിൽ മ്യാൻമറിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, സ്‌പെയിൻ, പോർച്ചുഗൽ, ഗ്രീസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാട്ടുതീ, ഏഷ്യൻ രാജ്യങ്ങളിലെ പ്രളയം, യുഎസിലെ ശക്തമായ കൊടുങ്കാറ്റ് എന്നിവ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
രണ്ടാമത്തെ പ്രവചനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും (എഐ) തൊഴിൽ മേഖലയിലെ യന്ത്രവത്‌കരണത്തെക്കുറിച്ചുമാണ്. മനുഷ്യരുടെ തൊഴിലിനെ എഐ മാറ്റിസ്ഥാപിക്കുമെന്ന് വാംഗ പ്രവചിച്ചിരുന്നതായി അനുയായികൾ അവകാശപ്പെടുന്നു.
ഭാവിയിലെ മൂന്ന് പ്രവചനങ്ങൾ
- അന്യഗ്രജീവികളുടെ സന്ദർശനം- ഒരു ഭീമാകാരനായ ബഹിരാകാശപേടകം ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിക്കുകയും മനുഷ്യർ അന്യഗ്രഹജീവികളുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുമെന്നാണ് 2026ലേയ്ക്കുള്ള വാംഗയുടെ പ്രവചനം. നവംബറിൽ ഇത് സംഭവിക്കുമെന്നും അനുയായികൾ പറയുന്നു. അമേരിക്കൻ സർക്കാർ അന്യഗ്രഹജീവികളെ സംബന്ധിച്ച രഹസ്യരേഖകൾ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് അവകാശവാദം.
- മൂന്നാം ലോകമഹായുദ്ധമാണ് മറ്റൊരു പ്രവചനം. ചൈന തായ്‌വാൻ പിടിച്ചടക്കുമെന്നും റഷ്യയും അമേരിക്കയും നേരിട്ട യുദ്ധം ചെയ്യുമെന്നും വാംഗ പ്രവചിച്ചിട്ടുള്ളതായി അനുയായികൾ പറയുന്നു.
- 2026 അവസാനിക്കുന്നതിനുമുൻപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അധികാരം നഷ്ടപ്പെടുമെന്നാണ് മറ്റൊരു പ്രവചനം. പുടിനുപകരം മറ്റൊരു നേതാവ് അധികാരത്തിലെത്തുമെന്നും വാംഗ പ്രവചിച്ചതായി അനുയായികൾ അവകാശപ്പെടുന്നു.





