കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ ടീമും ചേർന്ന് ചിത്രത്തിലെ സോങ് റിലീസ് കളർഫുൾ ആക്കി മാറ്റി. ചിത്രത്തിലെ കേക്ക് യു വാക്ക് യു ഗാനത്തിന് ഫഹദ് ഫാസിലും സാറയും സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളും ചേർന്ന് നൃത്തച്ചുവടുകൾ വച്ചപ്പോൾ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന നാലായിരത്തോളം കുട്ടികളുടെ ആവേശം ഇരട്ടിയായി.

കുട്ടികളുടെ നിലയ്ക്കാത്ത കരഘോഷത്തിനു ശേഷം സർപ്രൈസ് ആയി അതേ ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകൻ കാലഭൈരവയും റാപ്പർ ശരത്തും ചേർന്ന് ആലപിച്ചു. തുടർന്ന് ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷവും, കേക്ക് കട്ടിങ്ങും നടന്നു.

കൊച്ചിയിൽ നടന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ സോംഗ് റിലീസിൽ ഫഹദ് ഫാസിലിനൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാറാ പലേക്കർ, ചിത്രത്തിന്റെ സംവിധായകൻ ശശാങ്ക് യെലേട്ടി, നിർമ്മാതാക്കളായ എസ് എസ് കാർത്തികേയ, ഷോബു യർലഗദ്ധ, സംഗീത സംവിധായകൻ കാല ഭൈരവ, റാപ്പർ ശരത് എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ സർപ്രൈസ് സാന്നിധ്യമായി എസ് എസ് രാജമൗലിയുടെ പത്നി രമ രാജമൗലിയും എത്തിയിരുന്നു.

എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയാ വർക്ക്സിന്റെയും സഹകരണത്തോടെ ചിത്രം നിർമ്മിക്കുന്നത്. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.കേരളത്തിലെ എല്ലാത്തരം പ്രേക്ഷർക്കും ചിത്രം ഇഷ്ടപെടുമെന്നും തനിക്കും പ്രിയപ്പെട്ട ചിത്രമാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്നും ഫഹദ് ഫാസിൽ ചടങ്ങിൽ പറഞ്ഞു. ചിത്രം സെപ്റ്റംബറിൽ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. പി ആർ ഒ : പ്രതീഷ് ശേഖർ.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...