അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

അർജന്റീന vs അൾജീരിയ: ലോകകപ്പിൽ റെക്കോർഡ് ലക്ഷ്യമിട്ട് ലയണൽ മെസ്സി

കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്‌ബോളിൽ ബുധനാഴ്ച രാവിലെ 6.30-ന് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ അർജന്റീന ആഫ്രിക്കൻ കരുത്തരായ അൾജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുൻപ് ഒരുതവണ മുഖാമുഖംവന്നപ്പോൾ അർജന്റീനയ്ക്കായിരുന്നു ജയം.

കരുത്തുകാട്ടാൻ അൾജീരിയ

2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയിൽ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടിൽ ഒരു കളിയിൽ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തിൽ. റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ്, ഹിഷാം ബൗഡൗയു എന്നിവർ മധ്യനിരയിലുണ്ടാകും.

ആറാം ലോകകപ്പിന് മെസ്സി

ആറാം ലോകകപ്പിനിറങ്ങുമ്പോൾ അർജന്റീനാ നായകൻ ലയണൽ മെസ്സിക്ക് റെക്കോഡ് സ്വന്തമാകും. ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ കളിച്ച താരമെന്ന ഖ്യാതിയാണ് പേരിനൊപ്പം ചേരുന്നത്. ആ റെക്കോഡ് ജയത്തോടെ ആഘോഷിക്കാനാകും മെസ്സിയും സംഘവും ഒരുങ്ങുന്നത്. 4-3-3 അല്ലെങ്കിൽ 4-3-1-2 ശൈലിയിലാകും ലയണൽ സ്‌കലോനി ടീമിനെ ഇറക്കുന്നത്. ലയണൽ മെസ്സിക്കൊപ്പം ലൗട്ടാറോ മാർട്ടിനൈസും തിയാഗോ അൽമേഡയും മുന്നേറ്റത്തിലുണ്ടാകും. അലക്‌സിസ് മെക്കാലിസ്റ്റർ-റോഡ്രിഗോ ഡി പോൾ-എൻസോ ഫെർണാണ്ടസ് എന്നിവരാകും മധ്യനിരയിൽ. നിക്കോളാസ് ഒട്ടാമെൻഡി-ലിസാൻഡ്രോ മാർട്ടിനെസ്-ഫക്കുണ്ടോ മെഡിന-നഹുൽ മൊളിന എന്നിവരാകും പ്രതിരോധത്തിൽ. എമിലിയാനോ മാർട്ടിനെസ് ഗോൾ കീപ്പറാകും.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...