കേരള വാർത്തകൗതുകങ്ങൾസിനിമ

പ്രവാചകന്മാരേ പറയൂ…’ പാട്ട് ഇനി കളറിൽ; ആ പഴയകാലം ഇനി നിറങ്ങളിൽ കാണാം

പത്തനംതിട്ട: ‘പ്രവാചകന്മാരേ പറയൂ…’ എന്നുതുടങ്ങുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാഗാനരംഗം ഒന്നരയാഴ്ച മുൻപ് കളറിൽ യുറ്റ്യൂബിൽ എത്തിയിരുന്നു. 1971-ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ ഗാനരംഗമാണ് ഒരു കമ്പനി നിറം നൽകി ഇറക്കിയത്. പരമാവധി കൃത്യതയോടെ ആളുകൾക്കും സ്ഥലങ്ങൾക്കും യോജിക്കുന്ന രീതിയിലുള്ള നിറങ്ങൾ രംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.

പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പഴയ ചിത്രങ്ങൾ പുതിയ നിറത്തിൽ ഒരുക്കാനാകും എന്നതിന്റെ വലിയ സാധ്യതയാണ് തെളിയുന്നത്. കുറച്ചുവർഷമായി ബ്ലാക്ക് ആൻഡ് വൈറ്റ് മലയാളചിത്രങ്ങൾക്ക് നിറം നൽകാൻ പല കമ്പനികളും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇതിന് വരുന്ന ഭീമമായ ചെലവാണ് പ്രധാന വെല്ലുവിളിയായിരുന്നത്.

ഇപ്പോൾ എ.ഐ. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ചെലവുകുറഞ്ഞ രീതിയിൽ ഇവ ചെയ്യാൻ സാധിക്കും. ‘പ്രവാചകന്മാരേ…’ എന്ന ഗാനത്തിന്റെ കളറിങ് ജോലികൾ അമേരിക്കയിലാണ് ചെയ്തത്. ഏറെ സമയമെടുത്താണ് ഓരോ രംഗവും കളർചെയ്യുന്നത്.

ഇതേനിലവാരത്തിൽ ഒരു പൂർണസിനിമ റീമാസ്റ്റർചെയ്ത് കളറിലേക്ക് മാറ്റണമെങ്കിൽ 40 ലക്ഷം രൂപയിലധികം ചെലവുവരും. ഗാനരംഗങ്ങൾ കുറഞ്ഞ ചെലവിൽ സാധാരണ സോഫ്റ്റ്‌വേറുകൾ ഉപയോഗിച്ച് കളർ ചെയ്യാനാകും. എന്നാൽ, അതിൽ നിറങ്ങളും ദൃശ്യങ്ങളുടെ കൃത്യതയും കുറവായിരിക്കും.

മുൻപ്‌ ഹിന്ദിയിലെ ‘മുഗൾ ഇ ആസം’, തെലുങ്കിലെ ‘മായാബസാർ’ പോലെയുള്ള ചിത്രങ്ങൾ വിജയകരമായി കളറിലേക്ക് മാറ്റി റിലീസ് ചെയ്തിരുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...