അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക 2026’ സൗന്ദര്യ-സാംസ്കാരിക മത്സരം ഓഗസ്റ്റ് 7ന് പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. കേരളീയ പാരമ്പര്യവും വ്യക്തിത്വവും കഴിവുകളും ആഘോഷിക്കുന്ന വേദിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

25 വയസും അതിൽ കൂടുതലുമായ കേരളീയ വംശജരായ വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കേരളീയ വേഷവിധാനവും സ്വയംപരിചയവും ഉൾപ്പെടുന്ന ആദ്യ റൗണ്ട്, കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ടാലന്റ് റൗണ്ട്, ചോദ്യോത്തര-സംഭാഷണ ഘട്ടം എന്നിവ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. രജിസ്ട്രേഷനോടൊപ്പം ഫോട്ടോയും പ്രൊഫൈലും സമർപ്പിക്കേണ്ടതുണ്ടെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി ജൂലൈ 1, 2026 ആണ്.

ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഏകോപനം. ഫാൻസിമോൾ പള്ളത്തുമഠം ചെയർപേഴ്സണായും സുബി ബാബു കോ-ചെയറായും പ്രവർത്തിക്കുന്നു. ഉഷാ ചാക്കോ, ശോശമ്മ ആൻഡ്രൂസ്, ബ്രിഡ്ജറ്റ് ജോർജ്, അന്ന ജോൺ, ഷോജി ഷിനോജ് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

സൗന്ദര്യവും പാരമ്പര്യവും ആത്മവിശ്വാസവും ഒരുമിക്കുന്ന ഈ വേദി ഫൊക്കാന കൺവെൻഷന്റെ ശ്രദ്ധേയ ആകർഷണങ്ങളിലൊന്നാകുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി  പ്രതീക്ഷ പ്രകടിപ്പിച്ചു.

  • Report ശ്രീകുമാർ ഉണ്ണിത്താൻ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...