അമേരിക്കൻ വാർത്തചരമം

കാലിഫോർണിയയിലെ ബീച്ചിൽ   ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥിനികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിൽ ബോണി ഡൂൺ ബീച്ചിൽ ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥിനികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.

കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്. ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നീ സുഹൃത്തുക്കൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തിരമാലകളടിച്ച് നേരത്തെയും അപകടമുണ്ടായ ബീച്ചിൽ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം ശ്രദ്ധയിൽപ്പെട്ട ഒരു ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ കടലിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും ജീവനോടെ പുറത്തെടുത്തു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ലീഗൽ സ്റ്റഡീസ് (നിയമ പഠനം) വിദ്യാർത്ഥിനിയായിരുന്നു ഹർഷിത നായർ. മഹിയാൽ സ്രാൻ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്ത് (പൊതുജനാരോഗ്യം) വിദ്യാർത്ഥിനിയുമായിരുന്നു. ഫ്രീമോണ്ടിലെ വാഷിംഗ്ടൺ ഹൈസ്‌കൂളിൽ നിന്ന് 2023-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവർക്കും 2027-ൽ ബിരുദം ലഭിക്കേണ്ടതായിരുന്നു.

മരിച്ച ഹർഷിത നായർ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നെന്ന് യുസി ബെർക്ക്‌ലിയിലെ സഹപ്രവർത്തകർ അനുസ്മരിച്ചു.

അപ്രതീക്ഷിതമായി എത്തിയ ശക്തമായ വേലിയേറ്റവും അപകടകരമായ തിരമാലകളും ഇവരെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മാറിക്കൊണ്ടിരുന്ന തീരദേശ കാലാവസ്ഥയും ശക്തമായ തിരമാലകളുമാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...