അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍ 20 ശനി, 21 ഞായര്‍ തീയതികളിലായി നടത്തുന്നു. നമ്മുടെ കര്‍ത്താവിന്റെ സഹോദരനും യേരുശലേമിന്റെ ഒന്നാമത്തെ പ്രധാന മേലദ്ധ്യക്ഷനും, പുണ്യവാളനും, ശ്‌ളീഹായും, സഹദായും ആയിരുന്നു മോര്‍ യാക്കോബ് ശ്‌ളീഹാ.

ആ പുണ്യവാളന്റെ തിരുനാമത്തില്‍ മലങ്കര ആര്‍ച്ച് ഡയോസിസില്‍ ആദ്യമായി സ്ഥാപിതമായ ദൈവാലയമാണ് വാണാക്യു ഇടവക. വി. കുര്‍ബാന തക്‌സായുടെ രചയിതാവ് ആയതിനാല്‍ തക്‌സാ എഴുന്നള്ളിപ്പ് ആണ് പെരുന്നാളിനെ പ്രധാന വഴിപാടി.

ഈ വര്‍ഷത്തെ പെരുന്നാളില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നത് ഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയാണ്.

ജൂണ്‍ 20 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പെരുന്നാള്‍ കൊടി ഉയര്‍ത്തല്‍ ബഹു വികാരി ഫാ. വര്‍ഗീസ് ജേക്കബ് ചാലിശ്ശേരി നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും വചനപ്രഘോഷണവും നടക്കും. നവാഭിഷിക്തനായ ഫാ. അജീഷ് മാത്യു ആണ് സുവിശേഷ പ്രസംഗം നടത്തുന്നത്. 7.30-ന് വി. തക്‌സാ എഴുന്നള്ളിപ്പും, ്ആശീര്‍വാദവും, സ്‌നേഹവിരുന്നും നടത്തപ്പെടും.

ജൂണ്‍ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ മോര്‍ തീത്തോസ് തിരുമേനിയെ ദൈവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് പ്രഭാത നമസ്‌കാരവും, 9.45-ന് വി. കുര്‍ബാനയും നടക്കും. വിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, കല്‍ക്കുരിശ് ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, നേര്‍ച്ച സദ്യ എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏ്റ്റുകഴിക്കുന്നത് പൊയ്ക്കാട്ടില്‍ ജീമോന്‍ ജോസഫും കുടുംബവുമാണ്. ആത്മീയമായ ഈ ശുശ്രൂഷകളില്‍ വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കതൃനാമത്തില്‍ ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഗീവര്‍ഗീസ് ജേക്കബ് (വികാരി/പ്രസിഡന്റ്) 732 272 6966, ബിജു കുര്യന്‍ മാത്യു (വൈസ് പ്രസിഡന്റ്) 973 508 8096, ജീമോന്‍ ജോസഫ് (സെക്രട്ടറി) 732 910 5800, സിജോ മാത്യു (ട്രസ്റ്റി) 312 810 0604, മെവിന്‍ തോമസ് & അഞ്ജലി മെവിന്‍ (പെരുന്നാള്‍ കണ്‍വീനേഴ്‌സ്) 973 818 7849.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...