അമേരിക്കൻ വാർത്തസിനിമ

കണ്‍വെന്‍ഷനില്‍ ‘മിസ് ഫൊക്കാന’ മത്സരം; വിജയിക്ക് മലയാള സിനിമയില്‍ അവസരം

ന്യൂയോര്‍ക്ക് : ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫൊക്കാന 2026 കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’ സൗന്ദര്യ-പ്രതിഭാ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരളത്തിന്റെ സൗന്ദര്യവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്.

15 മുതല്‍ 25 വയസ് വരെയുള്ള അവിവാഹിതരായ മലയാളി യുവതികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. മത്സരാര്‍ത്ഥികള്‍ ഫൊക്കാന കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയോ ഡേ പാസ് വാങ്ങിയിരിക്കുകയോ വേണം. ജൂലൈ 15, 2026-നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലൈ 1, 2026 ആണ്.

മത്സരം മൂന്ന് റൗണ്ടുകളായാണ് നടക്കുക. ആദ്യ റൗണ്ടില്‍ കേരള പാരമ്പര്യത്തെ ആസ്പദമാക്കിയ വസ്ത്രധാരണവും സ്വയംപരിചയപ്പെടുത്തലും ഉണ്ടായിരിക്കും. രണ്ടാം റൗണ്ടില്‍ മത്സരാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ അവതരിപ്പിക്കുന്ന ടാലന്റ് റൗണ്ടും മൂന്നാമതായി ഈവനിംഗ് ഗൗണും ചോദ്യോത്തര റൗണ്ടും നടക്കും.

പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് 8, 2026-ന് രാവിലെ പരിപാടികള്‍ ആരംഭിക്കും.

മത്സര വിജയിക്കൊപ്പം ഒന്നാം റണ്ണര്‍-അപ്പിനും രണ്ടാം റണ്ണര്‍-അപ്പിനും ക്യാഷ് പ്രൈസുകള്‍ നല്‍കും. മിസ് ഫൊക്കാന ടൈറ്റില്‍ വിജയിക്ക് ഒരു മലയാള സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫൊക്കാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. സരൂപ അനില്‍ ചെയര്‍പേഴ്‌സണായും പ്രിയ ലൂയിസ് കോ-ചെയറായും പ്രവര്‍ത്തിക്കുന്നു. മേരിക്കുട്ടി മൈക്കിള്‍, മേരി ഫിലിപ്പ്, ബെറ്റ്‌സി സണ്ണി എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സരൂപ അനിലിനെ +1 (703) 400-9937 എന്ന നമ്പരിലും പ്രിയ ലൂയിസിനെ +1 (646) 704-9472 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

കേരളീയ യുവതികളുടെ വ്യക്തിത്വവും സര്‍ഗ്ഗാത്മകതയും ആത്മവിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ‘മിസ് ഫൊക്കാന’ മത്സരം മാറുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി  പ്രത്യാശ പ്രകടിപ്പിച്ചു. എവവരെയും ഫൊക്കാന കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അറിയിച്ചു.

  • Report ശ്രീകുമാര്‍ ഉണ്ണിത്താന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...