അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

പശ്ചിമേഷ്യൻ സംഘർഷം: യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവച്ചു; കരാർ വെള്ളിയാഴ്ച

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എബിസി ന്യൂസിനോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇറാന്റെ ഭാഗത്തുനിന്ന് അവരുടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് ആണ് രേഖയിൽ ഒപ്പുവെച്ചതെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇറാൻ നിരുപാധികമായി കീഴടങ്ങണമമെന്ന ആവശ്യത്തിൽനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയോ എന്ന് ചോദ്യത്തിന്, ‘ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുക എന്നതാണ് ഈ കരാറിലൂടെ അടിസ്ഥാനമായി സംഭവിക്കുക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നെ എണ്ണവില ഗണ്യമായി കുറഞ്ഞിരിക്കുന്നത് നിങ്ങൾ കണ്ടില്ലേ?’ എന്നായിരുന്നു ജെ.ഡി. വാൻസിന്റെ പ്രതികരണം.

വെള്ളിയാഴ്ച ജനീവയിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് വിവരം. അമേരിക്ക-ഇറാൻ കരാറിന്റെ ഒപ്പ് വെക്കൽ ചടങ്ങിന് പാകിസ്താൻ ആതിഥേയത്വം വഹിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അറിയിച്ചു. പാക് പാർലമെന്റിലാണ് ഷരീഫ് പ്രഖ്യാപനം നടത്തിയത്.

ചടങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഷരീഫ് പങ്കുവെച്ചിട്ടില്ല. ജി7 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനിടെ യൂറോപ്പിലെത്തിയിട്ടുണ്ട്. ഇറാനുമായുള്ള കരാർ അന്തിമമാക്കിയതിന് ശേഷം ട്രംപ് ലോകനേതാക്കളുമായി ചർച്ച നടത്തും.

ഇതിനിടെ, കരാറിനെ തള്ളിക്കൊണ്ട് ഇസ്രയേൽ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. ലെബനനിൽനിന്ന് പിൻമാറില്ലെന്നാണ് ഇസ്രയേൽ മന്ത്രിമാർ പറയുന്നത്. കരാർ സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ഉടൻ പ്രതികരണം നടത്തിയേക്കും. ഇറാൻ-യുഎസ് കരാറിൽ ലെബനനിലെ വെടിനിർത്തലടക്കം ഉൾപ്പെടുന്നുവെന്നാണ് വിവരം.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...