കൗതുകങ്ങൾസിനിമ

വീണ്ടും ഒടിയൻ, നിർമാണം കരൺ ജോഹർ; ധർമ്മ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം

പൃ​ഥ്വി​രാ​ജ് ​’ഒ​ടി​യനായി’ എത്തുന്ന ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​​ ​ചി​ത്ര​ത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ബോളിവുഡിലെ പ്രശസ്ത നിർമാതാവ് കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ഒടിയൻ നിർമിക്കുന്നത്. സുപ്രിയ മേനോന്റെ പൃഥിരാജ് പ്രൊഡക്ഷൻസുമായി ചേർന്നാണ് നിർമാണം. കരൺ ജോഹർ നിർമിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. അഡാർ പൂനവാല, അപൂർവ മേത്ത എന്നിവരും സഹനിർമാതാക്കളാണ്. രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ തന്നെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.

​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ആ​ണ് ചിത്രത്തിലെ ​നായിക.​ ​ ഭൂ​ത​കാ​ലം,​ ​ഭ്ര​മ​യു​ഗം,​ ​ഡീ​യ​സ് ​ഈ​റെ​ ​എ​ന്നീ​ ​ഹൊ​റ​ർ​ ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കി​യ​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​നൊ​പ്പം​ ​പൃ​ഥ്വി​രാ​ജും​ ​മ​ഞ്ജു​വാ​ര്യ​രും​ ​ഒ​രു​മി​ക്കു​ന്ന​തി​നാ​ൽ​ ആരാധകർക്ക് ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​ വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഖ​ലീ​ഫ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​ജോ​യി​ൻ​ ​ചെ​യ്യുമെന്നാണ് വിവരം.​ ​ആ​ന​ന്ദ് ​മേ​ന​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹാ​പ്പി​ലൂ​പ്പി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​മ​ഞ്ജു​വാ​ര്യ​ർ.​

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...