അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

പേമെന്റ് സംവിധാനത്തെ പുകഴ്ത്തി ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വിദേശ യുവതി

നിരവധി മേഖലകളില്‍ വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് ഇതില്‍ ചില മേഖലകളിലെങ്കിലും. ഇപ്പോഴിതാ ഇന്ത്യയിലെ പേമെന്റ് സംവിധാനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു സ്ലൊവേനിയന്‍ യുവതി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇന്ത്യയുടെ ക്യാഷ്‌ലെസ് പേമെന്റ് സംവിധാനത്തെ അവര്‍ പുകഴ്ത്തിയത്. ഇന്ത്യ കാണാനെത്തിയ ജുലിയ എന്ന സ്ലൊവേനിയന്‍ യുവതിയാണ് വീഡിയോ പങ്കുവച്ചത്.

ഇന്ത്യയില്‍ വന്‍കിട ഷോപ്പിംഗ് മാളുകള്‍ മുതല്‍ വഴിയോരത്തെ ചെറിയ ചായക്കടകളില്‍ വരെ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. എല്ലായിടത്തും ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്രയില്‍ ധാരാളം പണം കൈയില്‍ കരുതേണ്ടതില്ലെന്നും ജുലിയ പറയുന്നു. ഇന്ത്യയിലെ പേമെന്റ് സംവിധാനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നും യുവതി പറയുന്നു.

‘ഇന്ത്യയില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യങ്ങളിലൊന്ന് എനിക്ക് കൂടുതല്‍ പണം കൈയില്‍ കരുതേണ്ടി വന്നില്ല എന്നതാണ്. ഞാന്‍ പോയ എല്ലായിടത്തും, ചെറിയ ചായക്കടയില്‍ പോലും, ക്യുആര്‍ കോഡ് സംവിധാനമുണ്ട്. അതുപയോഗിച്ച് പണം അടയ്ക്കുന്നത് വലിയ അനുഗ്രഹമായി. ഇത് സാദ്ധ്യമായത് യുപിഐ കാരണമാണ്. ബാങ്ക് വിശദാംശങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ആളുകള്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയും നിമിഷങ്ങള്‍ക്കുള്ളില്‍ പണം കൈമാറുകയും ചെയ്യുന്നു. യാത്രയ്ക്കിടെ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും സൗകര്യപ്രദമായ പേമെന്റ് സംവിധാനങ്ങളില്‍ ഒന്നാണിത്.’-ജുലിയ പറയുന്നു.

‘നമ്മുടെ പ്രതീക്ഷയ്ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൈയില്‍ വെയ്ക്കുന്നതും കുറച്ച് പണം കരുതുന്നതെന്നും നല്ലതാണ്. ബാക്കപ്പ് പേമെന്റ് ഓപ്ഷന്‍ ഉണ്ടെങ്കില്‍ ഇന്റര്‍നെറ്റ് ലഭികാതിരിക്കുേെകയാ ക്യുആര്‍ കോഡ് സംവിധാനം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ ഉപകാരപ്പെടും.’-അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...