ചരമം

ഫ്രിസ്കോയിൽ അന്തരിച്ച ജോസ് ആന്റണിയുടെ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജൂൺ 8 ചൊവ്വാഴ്ച

ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി  ജോസ് ആന്റണിയുടെ   (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച )

പരേതരായ  ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും മകനാണ്.
ഭാര്യ: ഉഷ ജോസ്. മക്കൾ: റിതു, റിയ ആന്റണി. സഹോദരങ്ങൾ: ജോർജ് ആന്റണി, അലക്സ് ആന്റണി.

ദീർഘകാലമായി യുഎസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്റർപ്രൈസ് ടെക്നോളജി മേഖലയിൽ പ്രിൻസിപ്പൽ ആർക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. മികച്ച ഒരു കായികപ്രേമിയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അഗാധമായ അറിവുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും:

ജൂൺ 8 ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് ഫ്രിസ്കോയിലുള്ള ടറന്റൈൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home – Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദർശനം ആരംഭിക്കും.

തുടർന്ന് ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഫ്രിസ്കോ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചിൽ (Saint Francis of Assisi Catholic Church, Frisco) സംസ്കാര ശുശ്രൂഷകൾ നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....