അമേരിക്കൻ വാർത്ത

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡാളസ് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA)  ഡാളസ്   ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. സജി സ്റ്റാർലൈൻ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാർട്ടിൻ വിലങ്ങോലിൽ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറർ) എന്നിവരാണ് വരും വർഷങ്ങളിൽ സംഘടനയെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ‘അമേരിക്ക ഈ ആഴ്ച’ പ്രോഗ്രാമിന്റെ ഡാളസ്  ഏരിയ പ്രൊഡക്ഷൻ ഹെഡും കഴിഞ്ഞ മുപ്പതു വർഷത്തോളമായി ദൃശ്യമാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന സജി സ്റ്റാർലൈൻ ആണ് ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റ്. ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ്പ് ഡാളസ് ഏരിയ പ്രൊഡക്ഷൻ ഹെഡ് , IPCNA ഡാളസ് ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിൽ ഉള്ള പ്രവർത്തി പരിചയവും മുതൽകൂട്ടായീ ഉണ്ട്‌ .

കൈരളി ന്യൂസ് ഡാളസ്  പ്രോഡക്‌ഷൻ ഹെഡ് ആയി വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ജോസ് പ്ലാക്കാട്ട്  വൈസ് പ്രസിഡന്റായും,  സുധ പ്ലാക്കാട്ട് (കൈരളി റിപ്പോർട്ടർ ആൻഡ്  ന്യൂസ് റീഡർ ഡാളസ്യു, )  സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.    ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട   തോമസ് കോശിയും വർഷങ്ങളായി ദൃശ്യമാധ്യമ രംഗത്ത്  ശ്രദ്ധേയനാണ് . അമേരിക്കയിലെ ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തനപരിചയവും, സംഘടനയുടെ മുൻകാല ഭാരവാഹിയുമാണ്  ജോയിന്റ് സെക്രട്ടറി ജോസഫ് മാർട്ടിൻ വിലങ്ങോലിൽ.  
നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ IPCNA-യുടെ  ഡാളസ്  ചാപ്റ്റർ വരും വർഷങ്ങളിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. മാധ്യമരംഗത്തെ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള പുതിയ നേതൃത്വം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു, രേഖകള്‍ പുറത്ത്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ...

അമേരിക്കൻ വാർത്ത

ഫോമാ ഭാഷാ വിഭ്യാഭ്യാസ ഫോറം: രണ്ട് സ്‌ക്കൂളുകള്‍ക്ക് സഹായവുമായി ഹൂസ്റ്റണ്‍ ജനറല്‍സ്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിലെ മലയാളി ലത്തീൻ കത്തോലിക്കർ നവവത്സരാഗമനം ആഘോഷിച്ചു

ന്യൂ യോർക്ക് : ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികൾ  ...

അമേരിക്കൻ വാർത്ത

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് വീണ്ടും കോടതിയില്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചു

റിച്ച്മണ്ട്, ടെക്‌സസ്: പണം വെളുപ്പിക്കല്‍  കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്...