ന്യൂഡൽഹി: 2014 മുതൽ 2024 വരെ കാലയളവിൽ തിരഞ്ഞെടുക്കപ്പെട്ട 102 എംപിമാരുടെ ആസ്തിയിൽ ഇരട്ടിയിലധികം വർധന. മഹാരാഷ്ട്ര സതാറയിൽ നിന്നുള്ള ബിജെപി എംപി ഉദയൻരാജെ ഭോസ്‌ലെയാണ് മുമ്പൻ. 2014-ൽ 60.60 കോടി ആയിരുന്ന സ്വത്ത് 2024-ൽ 223.12 കോടിയായി ഉയർന്നു. അസോസിയേഷൻ ഫോർ ഡെമക്രാറ്റിക് റിഫോംസ്, നാഷണൽ ഇലക്ഷൻ വാച്ച് എന്നിവയുടെ പുതിയ റിപ്പോർട്ടിലാണിക്കാര്യമുള്ളത്. എല്ലാ പാർട്ടികളിലുമുൾപ്പെട്ട 102 എംപിമാരുടെ ആസ്തി 110 ശതമാനത്തോളമാണ് കൂടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2014-ൽ 1.66 കോടിയായിരുന്നു ആസ്തിയെങ്കിൽ 2024-ൽ അത് 3.02 കോടിയായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേത് 9.40 കോടിയിൽ നിന്ന് 20.40 കോടിയായി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വരുമാനം 15.37 കോടിയിൽ നിന്ന് 28 കോടിയായി.
തിരുവനന്തപുരം എംപി ശശി തരൂരിന് 2014-ൽ 23.02 കോടിയായിരുന്നു ആസ്തി. 2024-ൽ 56.06 കോടിയായി. എം.കെ. രാഘവൻ എംപിയുടെ ആസ്തി 61 ലക്ഷത്തിൽ നിന്ന് 2.49 കോടിയായി. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടേത് 1.62 കോടിയിൽ നിന്ന് 3.11 കോടിയായി. ആന്റോ ആന്റണി-54 ലക്ഷത്തിൽ നിന്ന് 1.25 കോടി. ഇ.ടി. മുഹമ്മദ് ബഷീർ-1.32കോടിയിൽ നിന്ന് 2.02 കോടി. കൊടിക്കുന്നിൽ സുരേഷ്-1.32 കോടിയിൽ നിന്ന് 1.53 കോടി.
പാർട്ടിയടിസ്ഥാനത്തിൽ ശരാശരി വർധന
*ബിജെപി (65 എംപിമാർ) 16.9 കോടി (108%)
*കോൺഗ്രസ് (എട്ട്) 6.99 കോടി (135%)
*തൃണമൂൽ കോൺഗ്രസ് (11) 13.63 കോടി (86%)







Leave a comment