കൗതുകങ്ങൾപ്രധാന വാർത്ത

ബ്രിട്ടീഷുകാർക്ക് 35,000 രൂപ കടംകൊടുത്തു, ഇപ്പോൾ തിരികെകിട്ടാൻ നിയമനടപടിക്ക് ബിഹാറിലെ കുടുംബം

ഭോപ്പാൽ: ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സർക്കാരിന് കടമായി നൽകിയ 35,000 രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് ബിഹാറിലെ കുടുംബം. 109 വർഷം പഴക്കമുള്ള കടം പലിശസഹിതം തിരികെ വേണമെന്നും നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഇവർ പറയുന്നു.

മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. കുടുംബം പറയുന്നതനുസരിച്ച് 1917-ൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് സെഹോറിലെ പ്രശസ്തനായ ബിസിനസുകാരനായ സേത്ത് ജുമ്മ ലാൽ റൂത്തിയ 3,5000 രൂപ കടംകൊടുത്തിരുന്നു. യുദ്ധസമയത്ത് ബ്രിട്ടീഷ് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്നായിരുന്നു ഇത്. കടം വാങ്ങിയ പണം തിരികെ നൽകുമെന്ന് കാട്ടി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് അന്ന് രേഖകളും കൈമാറി. എന്നാൽ, ഈ പണം 109 വർഷമായിട്ടും തിരികെ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

അന്ന് കടമായി നൽകിയ പണം പലിശസഹിതം തിരികെ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സേത്ത് ജുമ്മ ലാലിന്റെ ചെറുമകൻ വിവേക് റൂത്തിയ ആണ് സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

പഴയ രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഈ രേഖ താൻ കണ്ടെത്തിയതെന്ന് വിവേക് റൂത്തിയ പറയുന്നു. പണം വായ്പകൊടുത്ത് 20 വർഷത്തിനുശേഷം 1937-ൽ സേത്ത് ജുമ്മ ലാൽ റൂത്തിയ മരിച്ചു. പിന്നീട് കടംകൊടുത്ത കാര്യം കുടുംബം മറന്നുപോയെന്നും ഇവർ പറയുന്നു. ഇന്നത്തെ കണക്കിൽ നോക്കിയാൽ 35,000 എന്നത് നിസ്സാര തുകണയാണെങ്കിലും നൂറ് വർഷങ്ങൾക്ക് മുമ്പ് അതിന്റെ മൂല്യം കോടിക്കണക്കിന് വരുമെന്നും വിവേക് റൂത്തിയ പറയുന്നു. അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കി ഒരു പരമാധികാര രാഷ്ട്രത്തിന് അതിന്റെ ചരിത്രപരമായ സാമ്പത്തിക ബാധ്യതകൾ അവഗണിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറ്റാണ്ട് പഴക്കമുള്ള രേഖകളുടെ ആധികാരികതയും നിയമപരമായ സാധുതയും കേസിൽ വെല്ലുവിളിയായിരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

പ്രധാന വാർത്ത

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ...