പ്രധാന വാർത്ത

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് സിദ്ധരാമയ്യയുടെ അപ്രതീക്ഷിത പ്രഖ്യാപനം. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രഖ്യാപനം.

“ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. അതിനാൽ 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി തന്നെ തുടരും”- പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, വീണ്ടും മത്സരിക്കണമെന്ന് തന്റെ മണ്ഡലത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് മുതിരുന്നത് ശരിയായ നടപടിയല്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്ന് നിലനിൽപ്പില്ലാത്തതിനാലാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രായവും ആരോഗ്യസ്ഥിതിയും തീരുമാനത്തിന് പിന്നിലെ കാരണമായി സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ടോളമായി നീണ്ടുനിൽക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഈ സംസ്ഥാനത്തെ ജനങ്ങൾ തന്നെ അവരിൽ ഒരാളായി കണ്ട് സ്നേഹിച്ചു. ആ നന്ദി എന്നുമുണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...