പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ കന്യക മറിയാമിന്റെ ശൂനോയോ പെരുന്നാള്‍ ആഗസ്റ്റ് മാസം 15, 16 തീയതികളില്‍  പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു. ആഗസ്റ്റ് മാസം 9-ാം തീയതി പള്ളിവികാരി റവ.ഫാദര്‍ പോള്‍ തോട്ടക്കാടിന്റെ വിശുദ്ധ കുര്‍ബ്ബാനാനന്തരം മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഈ വര്‍ഷത്തെ പെരുന്നാളിന്റെ കൊടികയറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു വിശ്വാസികളെ അതിസംബോധന ചെയ്തു. ഇതോടനുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടിന്റെ ഉദ്ഘാടനവും അഭിവന്ദ്യ തിരുമേനി നിര്‍വ്വഹിച്ചു.


ഈ വര്‍ഷ്തതെ പെരുന്നാളിന്റെ മുഖ്യാതിഥി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ, ശ്രേഷ്ഠ കാതോലിക്ക ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവയാണ്. സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായാണ് ശ്രേഷ്ഠ ബാവ അമേരിക്കയില്‍ എഴുന്നള്ളി വരുന്നത്.
മരിച്ചു ഗത്സമന്‍ തോട്ടത്തില്‍ അടക്കം ചെയ്യപ്പെട്ട കന്യകമറിയാമിന്റെ ശരീരം മൂന്നാം ദിവസം മാലാഖമാര്‍ ഉയരത്തിലേക്ക് എടുക്കപ്പെട്ടതിന്റെ ഓര്‍മ്മയായി എല്ലാവര്‍ഷവും ആഗസ്റ്റ് 15-ാം തീയതി വാങ്ങിപ്പ് പെരുന്നാള്‍ കൊണ്ടാടുന്നു.


ഓഗസ്റ്റ് 15-ാം തീയതി ഡാളസ് എയര്‍പ്പോര്‍ട്ടില്‍ എത്തിചേരുന്ന ബാവക്ക് ഭദ്രാസന സെക്രട്ടറിയും, ഇടവക വികാരിയുമായ റവ.ഫാ.പോള്‍ തോട്ടക്കാട്ടും, പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങളും, വിശ്വാസി സമൂഹവും ചേര്‍ന്ന് ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതാണ്. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, സുപരിചിതനും പ്രശസ്ത വാഗ്മിയുമായ റവ.ഫാദര്‍ ജേക്കബ് ജോസഫ് പി.എച്ച്.ഡി. അവര്‍കളുടെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും.
16-ാം തീയതി രാവിലെ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 9.30ന് ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും അതോടനുബന്ധിച്ച് വിശുദ്ധ കന്യക മറിയാമിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍്തഥനയും നടത്തുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രദിക്ഷിണം ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.


ഈ പെരുന്നാളില്‍ നേര്‍ച്ചകാഴ്ചകളോടെ കടന്ന് വന്ന് സംബന്ധിപ്പാന്‍ പള്ളിവികാരി നിങ്ങളേവരേയും കര്‍ത്യനാമത്തില്‍ സ്വാഗതം ചെയ്യുന്നു. ഡാളസ് മേഖലയിലെ എല്ലാ വൈദീകരുടേയും സാന്നിദ്ധ്യസഹകരണം ഈ പെരുന്നാളില്‍ ഉണ്ടായിരിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് റിജു വിരിപ്പന്‍(321-432-6819), സെക്രട്ടറി ജോര്‍ജ് മാത്യു(602-687-2756), ട്രഷറാര്‍ ബിനു ഇട്ടി(201-993-9383) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

  • Report വര്‍ഗീസ് പാലമലയില്‍
    മലങ്കര അതിഭദ്രാസന പി.ആര്‍.ഓ.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ലബക്കിൽ സാംസ്‌കാരിക പ്രൗഢിയോടെ ഗ്രാന്‍ഡ് ഓണം 2026 ആഘോഷിച്ചു

ലബക്ക്, ടെക്‌സസ്: ലബക്കിലെ ക്രൈസ്റ്റ് ദി കിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മലയാളി സമൂഹം സന്തോഷത്തിലും കൂട്ടായ്മയിലും...