കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ മണിരത്നം. വിജയ് സേതുപതിയും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് കൊൽക്കത്തയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു.

കൊൽക്കത്തയിലെ ഹൗറ ബ്രിഡ്ജിൽ വച്ചുള്ള ഷൂട്ടിംഗ് ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്ലീൻ ഷേവ് ചെയ്ത രൂപത്തിൽ കറുത്ത ടിഷർട്ടും ജീൻസുമാണ് വിജയ് സേതുപതി ധരിച്ചിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള വസ്ത്രത്തിൽ അഴിച്ചിട്ട ചുരുണ്ട മുടിയുമായി അതീവ സുന്ദരിയായാണ് സായ് പല്ലവി ചിത്രങ്ങളിലുള്ളത്. മണിരത്നം താരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതും രംഗങ്ങൾ ചിത്രീകരിക്കുന്നതുമായ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒരു പ്രണയഗാനമാണ് കൊൽക്കത്തയിൽ ഇവർ ഷൂട്ട് ചെയ്യുന്നതെന്നാണ് സൂചന.

ലീക്കായ ചിത്രങ്ങൾ കണ്ട് വിജയ് സേതുപതിയുടെ സൂപ്പർഹിറ്റ് ചിത്രം ’96’നെയാണ് ഓർമ്മിപ്പിക്കുന്നതെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ‌മറ്റു ചിലർ ഇത് മണിരത്നത്തിന്റെ ‘ഓ കെ കണ്മണി’യുടെ രണ്ടാം ഭാഗം പോലെയാണെന്നും അഭിപ്രായപ്പെട്ടു. അണിയറപ്രവർത്തകർ ഇതുവരെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നതിന്റെ ആവേശത്തിലാണ് ആരാധകർ. എക്സ് അടക്കമുള്ള നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു.

ഇക്കഴിഞ്ഞ മാർച്ചിലാണ് മണിരത്നത്തിന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മദ്രാസ് ടാക്കീസും ലെ‌യ്ക്ക പ്രൊഡക്ഷൻസും ,സംയു‌ക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് എ.ആർ. റഹ്മാനാണ്. പുതിയ സിനിമയിലൂടെ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ് സംവിധായകൻ. ആദ്യമായിട്ടാണ് വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിച്ച് അഭിനയിക്കുന്നത്. ‘തഗ് ലൈഫി’ന്റെ പരാജയത്തിന് പിന്നാലെ ഒരു റൊമാന്റിക് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് മണിരത്നം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...