കുട്ടി വാർത്തപ്രധാന വാർത്തശാസ്ത്രീയം

രോഗത്തെ‌ തോൽപ്പിക്കാൻ ഉള്ളി തൊലികളഞ്ഞു പഠിച്ചു, പിന്നാലെ ആൽഫിക്കുട്ടനെ തേടിയെത്തി ഏഷ്യൻ ബുക്ക് ലോക റെക്കോർഡ്

12 വയസുകാരൻ ആൽഫി കുട്ടന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി അവൻ ജീവിതത്തോട് പടപൊരുതി നേടിയതാണ്. വെറും എട്ട് മാസം പ്രായമുള്ളപ്പോൾ പിറ്റ്യൂട്ടറി ഗ്രന്ഥിയെ ബാധിച്ച ട്യൂമർ അവന്റെ ജീവിതത്തെ ആകെ ഉലയ്ക്കാൻ പോന്നതായിരുന്നു. ആ രോഗത്തെ നേരിടുന്നതിനുള്ള ചികിത്സ ചെറുപ്പം മുതൽ ഉണ്ടായതോടെ സാധാരണ കുട്ടികളെപ്പോലെ സ്‌കൂൾ പഠനത്തിന് അവന് പോകാനായില്ല. പക്ഷെ രോഗദുരിതത്തിന് അവനെ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത മാതാപിതാക്കൾ വേദനകളും വിഷമങ്ങളുമകറ്റാൻ ആൽഫിക്ക് ചെറിയ പരിശീലനം നൽകി.

ഉള്ളി തൊലികളഞ്ഞുതരുന്ന ജോലിയായിരുന്നു അത്. കൈകൾക്കും കാലിനും വേണ്ടിയുള്ള‌ ഫൈൻ മോട്ടോർ ആക്‌ടിവിറ്റി എന്ന രീതിയിലാണ് അത് നൽകിയത്. ആറോ ഏഴോ വയസുള്ളപ്പോഴായിരുന്നു അത്. വൈകാതെ ഒറ്റയിരുപ്പിന് അരക്കിലോ ഉള്ളിയൊക്കെ തൊലികളയാൻ ആൽഫി പഠിച്ചു. അവന്റെ കൊച്ചുകഴിവുകൾ ആൽഫീസ് വേൾഡ് എന്ന ഇൻസ്റ്റാ പേജും,​ യൂട്യൂബ് ചാനലിലുമുണ്ട്. ഫേസ്‌ബുക്കിൽ ദീപാ നിബിൻ എന്ന അക്കൗണ്ടിൽ ആൽഫിയുടെ ഫോളോവേഴ്‌സായി 30,​000ലധികം പേരുണ്ട്. ഇപ്പോൾ ഈ കഴിവുകൾ അവനെ റെക്കോഡ് നേട്ടത്തിന് അർഹനാക്കിയിരിക്കുകയാണ്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർ‌ഡ്‌സിൽ ആൽഫിയുടെ പേര് ഇടംപിടിച്ചിരിക്കുകയാണ്. ഫെബ്രുവരി മാസം ആദ്യമാണ് റെക്കോഡ് സർട്ടിഫിക്കറ്റ് ആൽഫിക്കുട്ടന് കിട്ടിയത്.

ജനുവരി മാസത്തിലാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക് ആൽഫിയുടെ കഴിവുകൾ കാണിച്ച് അപേക്ഷിച്ചത്. ക്യാബേജ് കത്രിക ഉപയോഗിച്ച് കൃത്യമായി മുറിക്കാനും ചെറിയ ഉള്ളിയും വെളുത്തുള്ളിയും അഗ്രം മാറ്റാതെ വൃത്തിയായി മുറിക്കാനും കഴിയുന്നത് ആൽഫിയുടെ കഴിവിനെയും ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നതായി റെക്കോഡ് സർട്ടിഫിക്കറ്റിൽ പറയുന്നു. മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിൽ അവ പ്രദർശിപ്പിക്കുക വഴി നിരവധിപേരെ പോസിറ്റീവായി സ്വാധീനിക്കാനും ആൽഫിക്കുട്ടന് കഴിയുന്നുണ്ടെന്നാണ് രേഖപ്പെടുത്തിയത്.

തീരെ കുട്ടിയായിരുന്ന സമയത്ത് ആൽഫിക്ക്‌ കൊച്ചി കുസുമഗിരിയിൽ വിവിധ തെറാപ്പി ചികിത്സകൾ നടത്തി. പിന്നീട് ഉള്ളി തൊലികളയുന്ന പതിവ് അവനെ ഒരു സംരംഭകൻ ആക്കി എന്ന് പറയാം. ആൽഫീസ് കട്‌സ് എന്ന പേരിൽ അവന്റെ ജോലികൾ അച്ഛനമ്മമാർ സ്റ്റാറ്റസ് ആക്കി. ഇഷ്‌ടക്കാർ അവനിൽ നിന്ന് ഉള്ളിയും ക്യാബേജും അരിഞ്ഞത് വാങ്ങി. പുതിയ ആളുകളെ കാണുമ്പോൾ ആൽഫിക്കുട്ടന് വലിയ സന്തോഷമായി അതുവഴി ആളുകളുമായി ആശയവിനിമയം നടത്താൻ അവൻ പഠിച്ചു.

ഇപ്പോൾ വീട്ടിനുള്ളിൽ തനിയെ നടക്കാൻ അവന് കഴിയുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ വീൽചെയർ വേണം. ഏറെ വേദന സഹിച്ചാണ് ആൽഫിക്കുട്ടൻ കഴിയുന്നത്. തലച്ചോറിനും ഇടുപ്പിനും രണ്ട് പ്രധാന സർജറികൾ ഉടൻ ചെയ്യേണ്ടതുണ്ട്. വൈകാതെ അവ നടത്തണം. ആൽഫിയ്‌ക്ക് ഏറെ ഇഷ്‌ടപ്പെട്ട മാജിക്ക് പഠിക്കുന്നുണ്ട് മാത്രമല്ല ഗിറ്റാർ വായിക്കുന്നതും പഠിച്ചെടുക്കുകയാണ്. ആൽഫിയുടെ ഈ കഴിവുകളും ഇഷ്‌ടങ്ങളും പങ്കുവച്ച സോഷ്യൽമീഡിയ പേജിൽ അത്യാവശ്യം റീച്ചും ഉണ്ടാകുന്നുണ്ട്. വേദനകൾ മാറ്റി ആൽഫിയെ മിടുക്കനാക്കാനുള്ള രക്ഷകർത്താക്കളുടെ ശ്രമം അവന് നേട്ടങ്ങൾ നേടിത്തരികയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു

കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ്‌ 250...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

‘യഥാർഥ കേരളാ സ്റ്റോറി’ വൈറൽ താരത്തിന്റെ വിവാഹം: സി.പി.എം. നേതൃത്വവും വെട്ടിലായി

തിരുവനന്തപുരം: കുംഭമേള പെൺകുട്ടിക്കു വിവാഹപ്രായമായില്ലെന്ന് തെളിയുകയും മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും ചെയ്തതോടെ വിവാഹത്തിനു നേതൃത്വം നൽകിയ...