അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ യാത്രികയായ സോഫി അഡെനോട്ടാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.ഭൂമിയിൽ വർഷങ്ങളായി താൻ പരിശീലിച്ച യോഗ ബഹിരാകാശ നിലയത്തിലെ പ്രത്യേക സാഹചര്യത്തിൽ വിജയകരമായി മാറ്റിയെടുത്തിരിക്കുകയാണ് സോഫി. ‘തിരക്കുപിടിച്ച ഒരു ദിവസത്തിന് ശേഷം മനസിന് ശാന്തി ലഭിക്കാൻ ബഹിരാകാശ നിലയത്തിൽ എല്ലാ ദിവസവും രാത്രി 30 മിനിട്ട് ഞാൻ ‘യിൻ യോഗ’ ചെയ്യാറുണ്ട്’- വീഡിയോയുടെ അടിക്കുറിപ്പിൽ സോഫി കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ ഇതിനോടകം വൈറലാണ്.

-sophie-adenot-
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്ന സോഫി അഡെനോട്ട് ചിത്രം: ഇൻസ്റ്റഗ്രാം

സാധാരണ യോഗാമുറകളിൽ നിന്നും വ്യത്യസ്തമായി ദീർഘനേരം നീണ്ടുനിൽക്കുന്ന സാവധാനത്തിലുള്ള സ്‌ട്രെച്ചിംഗ് രീതികളാണ് യിൻ യോഗയിലുള്ളത്. എന്നാൽ ഭൂമിയെപോലെ ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് ഇത്തരം യോഗകൾ ചെയ്യുന്നത് ഒട്ടും എളുപ്പമല്ല. ഭാരമില്ലായ്‌മ കാരണം ശരീരത്തിന് സ്വാഭാവികമായി ലഭിക്കുന്ന പിടിത്തം ബഹിരാകാശത്ത് കിട്ടുകയില്ല. അത് പരിഹരിക്കാൻ ബഹിരാകാശ നിലയത്തിലെ ഭിത്തിയിലെ പിടിവള്ളികളും കാലുകൾ ഉറപ്പിച്ചു നിർത്തുന്ന സംവിധാനങ്ങളും വയറിന്റെ കരുത്തുമാണ് സോഫി ഉപയോഗിക്കുന്നത്. ബഹിരാകാശത്ത് യോഗ ചെയ്യുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ ഉടൻ പുറത്തുവിടുമെന്നും സോഫി അറിയിച്ചു.

2001ന് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ ഫ്രഞ്ച് വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇ.എസ്.എ) സഞ്ചാരിയാണ് സോഫി അഡെനോട്ട്. ഫ്രഞ്ച് വ്യോമ സേനയിലെ മുൻ ഹെലികോപ്‌റ്റർ പൈലറ്റും എഞ്ചിനീയറുമാണ് സോഫി. നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-12 ദൗത്യത്തിന്റെ ഭാഗമായാണ് നിലവിൽ സോഫി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) സേവനം അനുഷ്ഠിക്കുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...