ആനുകാലികംപ്രധാന വാർത്ത

അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ വീട് ഇഡികണ്ടുകെട്ടി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ‘അബോഡ്’ എന്ന വീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 17 നിലകളുള്ള, 66 മീറ്റർ ഉയരമുള്ള ഈ ആഡംബര വീട് മുംബൈയിലെ പാലി ഹിൽ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി(RCOM) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (PMLA) പ്രകാരമാണ് ഈ ബഹുനില വീട് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം 3,716.83 കോടി രൂപയാണെന്ന് ഇഡി അധികൃതർ വ്യക്തമാക്കി.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് അനിൽ അംബാനി ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യഘട്ട ചോദ്യം ചെയ്യലിന് അനിൽ അംബാനി ഹാജരായത്. ഈ കേസിൽ ഇതുവരെ കണ്ടുകെട്ടിയ ആസ്തിയുടെ മൊത്തം മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയർന്നതായും ഇഡി അറിയിച്ചു.

റിലയൻസ് കമ്മ്യൂണിക്കേഷൻസ് (RCOM) അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും വായ്പകൾ വഴിതിരിച്ചുവിട്ടെന്നും ഉള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഇഡിയുടെ നടപടി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...