ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ നോട്ടുകൾ ഇറക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചു. 3,000 കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നത്.

ആർബിഐ കേന്ദ്ര ബോർഡിന്റെ ശുപാർശയെത്തുടർന്നാണ് ഫീൽഡ് ട്രയലുകൾക്കായി സർക്കാർ അനുമതി നൽകിയത്. പരീക്ഷണം വിജയകരമായാൽ നോട്ടുകൾ കൂടുതൽ അളവിൽ അച്ചടിക്കും. നിലവിലുള്ള പേപ്പർ കറൻസികൾക്ക് പകരമായിട്ടല്ല പോളിമർ നോട്ടുകൾ കൊണ്ടുവരുന്നത്. പേപ്പർ നോട്ടുകൾക്കൊപ്പം ഇവയും പ്രചാരത്തിലുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.


1988ൽ ഓസ്‌ട്രേലിയയാണ് ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് കറൻസി പുറത്തിറക്കിയത്. നിലവിൽ 60-ലധികം രാജ്യങ്ങളിൽ ഇവ ഉപയോഗത്തിലുണ്ട്. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ആയുസ് വളരെ കൂടുതലാണ്. 2009ൽ ആർബിഐ പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം നടപ്പായിരുന്നില്ല.


പ്ലാസ്റ്റിക് നോട്ടുകൾ വന്നാൽ ഓൺലൈൻ പണമിടപാടുകളെ ബാധിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ആർബിഐ വ്യക്തമാക്കി. നോട്ടുകൾ പ്രചാരത്തിൽ വന്നശേഷമേ ഇക്കാര്യം വ്യക്തമാകൂ. പണവും ഡിജിറ്റൽ ഇടപാടുകളും ഒന്നിനൊന്ന് സഹായകരമായി ഒപ്പം തന്നെ തുടരുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...

ആനുകാലികംപ്രധാന വാർത്ത

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര...