അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ന്യൂജേഴ്സ‌ിയിലെ ജേർസി സിറ്റിയിലുള്ള ഹയാറ്റ് ഇൻ്റർനാഷണൽ ഹോട്ടലിൽ നടക്കുന്നു. നോർത്ത് അമേരിക്കയുടെ വിവിധഭാഗങ്ങളിൽ നിന്നും, മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി മെഡിക്കൽ & ഡെന്റൽ ഡോക്ടർമാർ ഈ കൺവൻഷനിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്‌തിട്ടുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു.

വർഷത്തിലൊരിക്കൽ നടത്തുന്ന ഈ കൺവൻഷൻ ഇദംപ്രഥമമായിട്ടാണ് ന്യൂജേഴ്സിയിൽ സംഘടിപ്പിക്കുന്നത്. AKMG പ്രസിഡണ്ട് ഡോ. എലിസബത്ത് മാമ്മൻ പ്രസാദ്, കൺവൻഷൻ ചെയർ ഡോ. രേഖാ മേനോൻ, കോചെയർ ഡോ. ലിസാ പ്രോട്ടാസിസ്, ഡോ. തോമസ് ആലപ്പാട്ട്, ന്യൂജേഴ്‌സി ചാപ്റ്റർ ട്രഷറർ ഡോ. ജോസഫ് പ്രസാദ്, എന്നിവരോടൊപ്പം കൺവൻഷൻ അഡ്വൈസേഴ്‌സ് ഡോ. സി.എസ് പിച്ചുമണി, ഡോ. കാതലീൻ ആലപ്പാട്ട്, രജിസ്ട്രേഷൻ ചെയർ ഡോ. ബിക്രം കബീർ, സി.എം.ഇ കമ്മറ്റി ചെയർ ഡോ. സാറാ ഈശോ, ലിറ്റററി ചെയർ ഡോ. ആശാ മേനോൻ തുടങ്ങിയവർ കൺവൻഷന് നേതൃത്വം നൽകുന്നു.

ആഗസ്റ്റ് ആറാം തീയതി വൈകുന്നേരം ഹഡ്‌സൺ നദിയിലൂടെയുള്ള ഡിന്നർ ക്രൂസ്, AKMG കൺവൻഷന് തുടക്കം കുറിക്കും. അമേരിക്കയുടെ 250 ാം ജന്മദിനാഘോഷങ്ങളോടുള്ള അനുഭാവപൂർവ്വം, അമേരിക്കൻ പതാകയുടെ നിറങ്ങളായ ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങൾ ആയിരിക്കും ഈ സായാഹ്നത്തിൻ്റെ തീം. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മെഡിക്കൽ സെമിനാറുകൾ, കൾച്ചറൽ ഷോ, ടാലന്റ്റ് നൈറ്റ്, ഫാഷൻ ഷോ, നൃത്തപരിപാടികൾ തുടങ്ങിയവ അരങ്ങേറും, കൂടാതെ ചെണ്ടമേളം, വിവിധ മെഡിക്കൽ കോളേജുകളുടെ പ്രതിനിധികൾ നയിക്കുന്ന ഘോഷയാത്ര. ഓണസദ്യ എന്നിവയും ഉണ്ടായിരിക്കും.
താരാ ആർട്ട്സ് സംഘടിപ്പിക്കുന്ന സംഗീതനിശ കൺവൻഷൻ പരിപടികൾക്ക് മാറ്റുകൂട്ടും.

യുവതലമുറയ്ക്ക് കൂടുതൽ പ്രാതിനിധ്യം കൊടുത്തുകൊണ്ടാണ് കൺവൻഷൻ പ്രോഗ്രാം രൂപീകരിച്ചിട്ടുള്ളത്.

വർഷത്തിലൊരിക്കൽ മാത്രം ഒത്തുകൂടുന്ന ഒരു സൗഹൃദക്കൂട്ടായ്‌മയ്ക്കപ്പുറം കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തിന് നൽകുന്ന അതുല്യമായ സംഭാവനകളും, അതിരുകളില്ലാത്ത ആതുരസേവനവും മറ്റ് മലയാളിസംഘടനകളിൽനിന്നും എ.കെ.എം.ജിയെ വേറിട്ടുനിർത്തുന്നു.
മെഡിക്കൽ – ഡന്റൽ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാരെയും ഈ കൺവൻഷനിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു എന്ന് എ.കെ.എം.ജി ഭാരവാഹികൾ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: web : https://www.akmg.org/convention2026

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...

അമേരിക്കൻ വാർത്ത

സെൻറ്‌ പോൾസ് മാർത്തോമാ ഇടവക പാരിഷ് ഡേ സെലിബ്രേഷൻ പ്രൗഢ ഗംഭീരമായി

ഡാളസ്: സെൻറ്‌ പോൾസ് മാർത്തോമാ  ഇടവകയുടെ 38-മത് പാരിഷ് ഡേ സെലിബ്രേഷൻ ജൂലൈ 26 ഞായറാഴ്ച...