അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons) എന്ന സന്നദ്ധ സംഘടനക്കായി സന്നദ്ധസേവന പരിപാടി സംഘടിപ്പിച്ചു. ന്യൂ ജേഴ്‌സിയിലെയും ഫിലാഡൽഫിയായിലേയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രങ്ങളും അവശ്യ സാധനങ്ങളും എത്തിച്ചു നൽകുന്ന സന്നദ്ധസംഘടനയാണ് ക്രേഡിൽസ് ടു ക്രയോൺസ്.

കാൻജിലെ ഉദാരമനസ്കരായ കുടുംബങ്ങൾ സാമ്പത്തിക സംഭാവനയിലൂടേയും ക്രേഡിൽസ് ടു ക്രയോൺസിന്റെ  Amazon Wishlist-ൽ ഉൾപ്പെടുത്തിയിരിക്കുന്ന അവശ്യവസ്തുക്കൾ വാങ്ങി നൽകിയും ഈ ഉദ്യമത്തിൽ പങ്കാളികളായി. കൂടാതെ, കാഞ്ച് ഭാരവാഹികൾ ആയ പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമൂവൽ, യൂത്ത് അഫയേഴ്‌സ് ലീഡ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും അടങ്ങിയ സന്നദ്ധ പ്രവർത്തകരുടെ സംഘം ക്രേഡിൽസ് ടു ക്രയോൻസിന്റെ ഫിലാഡൽഹിയായിലെ ഗിവിങ് ഫാക്ടറി സന്ദർശിക്കുകയും സേവന പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു.

സംഭാവന നൽകിയ കുടുംബങ്ങൾക്കും സേവന പരിപാടികളിൽ പങ്കാളികളായ സന്നദ്ധ പ്രവർത്തകർക്കും കാൻജ്  പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ  വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറർ ദയ ശ്യാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്പോർട്സ് അഫയേഴ്സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസർ നിധിൻ ജോയ് ആലപ്പാട്ട്, പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് രേഖ നായർ, ചാരിറ്റി അഫയേഴ്സ് ജയകൃഷ്ണൻ എം. മേനോൻ, കൾച്ചറൽ അഫയേഴ്സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്സ് ശ്രീകുമാർ കെ.എസ്., എക്സ്-ഓഫീഷ്യോ സോഫിയ മാത്യു തുടങ്ങിയവർ  നന്ദിയർപ്പിച്ചു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...