അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് ‘വിഷിംഗ് ട്രീസ്’

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് സത്യമാണെന്ന് വിശ്വസിക്കേണ്ടി വരും. കാരണം, അവിടുത്തെ ചില മരങ്ങളുടെ തടികളിൽ നിറയെ നാണയങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. ‌ കൗതുകമുണർത്തുന്ന ഈ കാഴ്ച കാണുന്നവർ ഒരു നിമിഷം അമ്പരന്ന് നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.

‘മണി ട്രീസ്’ അഥവാ ‘വിഷിംഗ് ട്രീസ്’ (ആഗ്രഹങ്ങൾ സാധിച്ചുതരുന്ന മരങ്ങൾ) എന്നാണ് ഈ മരങ്ങൾ അറിയപ്പെടുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഈ മരങ്ങൾ കാണപ്പെടുന്നത്. നാണയം ചുറ്റിക കൊണ്ട് മരത്തിൽ അടിച്ചു കയറ്റിയാൽ ജീവിതത്തിൽ ഭാഗ്യവും ആരോഗ്യവും സന്തോഷവും ലഭിക്കുമെന്നാണ് വിശ്വാസം. 1700-കൾ മുതൽ നിലനിൽക്കുന്ന ആചാരമാണിത്. കൂടാതെ ഒരാൾക്ക് മാരകമായ അസുഖങ്ങൾ വന്നാൽ മരം അത് തനിയെ വലിച്ചെടുക്കുമെന്നും അങ്ങനെ രോഗം മാറി ആരോഗ്യം വീണ്ടെടുക്കാമെന്നും ആളുകൾ കരുതിയിരുന്നു.


പൗരാണിക അനുഷ്ഠാനങ്ങളിൽ വേരൂന്നിയതാണ് ഈ ആചാരം. നമ്മൾ കിണറുകളിലും ജലാശയങ്ങളിലും നാണയങ്ങൾ എറിഞ്ഞ് ആഗ്രഹം സാധിക്കുന്നതുപോലെ തന്നെയാണ് മരങ്ങളുടെ തടിയിൽ നാണയങ്ങൾ അടിച്ചുകയറ്റി ആഗ്രഹങ്ങൾ സാധിക്കാൻ ആളുകൾ പ്രാർത്ഥിച്ചിരുന്നത്.


ഐതിഹ്യങ്ങൾ അനുസരിച്ച് ഈ മരങ്ങളിൽ നിന്ന് ആരെങ്കിലും നാണയം ഊരിയെടുത്താൽ ദൗർഭാഗ്യങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വിശ്വാസം. നാണയം മോഷ്ടിക്കുന്നവർക്ക് രോഗങ്ങളോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമെന്നും ആളുകൾ വിശ്വസിച്ചുപോരുന്നു. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളായി തുടരുന്ന ഈ വഴിപാടുകളിൽ തൊടാൻ ആരും ധൈര്യപ്പെടാറുമില്ല.

സ്‌കോട്ട്ലൻഡിലെ ഐൽ മാരീയിലുള്ള സെന്റ് മെയ്ൽരുഭയുടെ അവശിഷ്ടങ്ങൾക്ക് സമീപമുള്ള മരമാണ് ഇതിൽ ഏറ്റവും പ്രശസ്തമായ ഒന്ന്. 1877-ൽ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി പോലും ഇവിടെയൊരു നാണയം വച്ചിട്ടുണ്ടെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇപ്പോഴും മണി ട്രീ വലിയ രീതിയിൽ ആകർഷിക്കുകയാണ്. എന്നാൽ മരങ്ങളുടെ തടിയിൽ ലോഹം അടിച്ചു കയറ്റുന്നത് ജീവനുള്ള മരങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എന്നിട്ടും ചരിത്രത്തിന്റെ പ്രതീകമായ ഈ മരങ്ങൾ കാണാൻ നിരവധി പേരാണ് ദിവസേന എത്താറുള്ളത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...