കേരള വാർത്തപ്രധാന വാർത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ പണിപ്പുരയിൽ. നടൻ മോഹൻലാലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പിണറായി വിജയൻ തന്റെ ജീവിതാനുഭവങ്ങൾ പുസ്തകമാകുന്നതിനെ കുറിച്ച് പ്രതികരിച്ചത്. എഴുത്തുകാരൻ ആകണമെന്ന് തോന്നിയിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിശദമായി എഴുതിയിട്ടില്ല. രാഷ്ട്രീയമായ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾക്കിടയിൽ അത്തരം കാര്യങ്ങളെ കുറിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ല. എന്നാൽ ചിലർ അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒന്നും പൂർണതയിൽ എത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു.

ഒഴിവുസമയം കിട്ടുകയാണെങ്കിൽ വായനയും ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യാറുള്ളത് എന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. മലയാള സിനിമകളിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി പറഞ്ഞു. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനികാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

ടോൾസ്റ്റോയിയുടെ അന്നാ കരേനിന മനസിനെ സ്വാധീനിച്ച കഥയാണ്. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന കൃതി ജീവിതത്തെ തന്നെ രൂപപ്പെടുത്തുന്നതാണ്. മലയാളത്തിൽ തന്നെ സ്വാധീനിച്ച പുസ്തകങ്ങളിൽ ഒന്ന് തകഴിയുടെ കയർ ആണ. കാലഘട്ടത്തിന്റെ പുസ്തകമാണ് കയർ എന്നും പിണറായി പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...