ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ മലയാള ഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഹ്യൂസ്റ്റണ്‍ ജനറല്‍സ് എത്തുന്നു.

മലയാള ഭാഷാ പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന കേരളത്തിലെ മികച്ച രണ്ട് സ്‌കൂളുകളെ കണ്ടെത്തി ധനസഹായം നല്‍കുന്ന ഫോമായുടെ സംരംഭത്തിന് കോട്ടയത്ത് നടക്കുന്ന കേരളാ കണ്‍വന്‍ഷനില്‍ തുടക്കമാകും. സ്‌കൂളുകള്‍ക്കുള്ള സഹായം ജനുവരി 9ന് കൈമാറും.ധനസഹായം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അമേരിക്കയിലെ നാഷണല്‍ ക്രിക്കറ്റ് ലീഗിലെ പ്രധാന ടീമുകളിലൊന്നായ ഹ്യൂസ്റ്റണ്‍ ജനറല്‍സാണ്. ജോഫിന് സെബാസ്റ്റ്യന്‍, പ്രവീണ്‍ വര്‍ഗീസ് എന്നിവരാണ് ഹൂസ്റ്റണ്‍ ജനറല്‍സിന് നേതൃത്വം നല്‍കുന്നത്.
ജനുവരി 9ന് കോട്ടയം വിന്‍സര്‍ കാസ്റ്റില്‍ വച്ച് ധനസഹായം വിതരണം ചെയ്യും.







Leave a comment