അമേരിക്കൻ വാർത്ത

ട്രംപിന്റെ വസതിയിൽ എത്തിയ അക്രമിയെ പൊലീസ് വധിച്ചു

ഫ്ലോറിഡ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയിൽ വെടിവയ്പ്. മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലാണ് അക്രമി എത്തിയത്. ഇയാളുടെ കയ്യിൽ തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമിയാണ് അക്രമി എത്തിയ സംഭവം എക്സിലൂടെ സ്ഥിരീകരിച്ചത്.

അതീവസുരക്ഷാമേഖലയിൽ തോക്കുമായി നുഴഞ്ഞുകയറിയത് നോർത്ത് കാരലൈന സ്വദേശിയായ ഓസ്റ്റിൻ ടക്കർ മാർട്ടിൻ (21) ആണെന്ന് അധികൃതർ വ്യക്തമാക്കി. തോക്ക് താഴെയിടാൻ സുരക്ഷാഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെയാണു വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. ഓസ്റ്റിനെ ഏതാനും ദിവസം മുൻപു കാണാതായതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം. സാധാരണയായി വാരാന്ത്യങ്ങളിൽ ട്രംപ് ഇവിടെ എത്താറുണ്ട്. എന്നാൽ വെടിവയ്പുണ്ടായപ്പോൾ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടക്കുമ്പോൾ ട്രംപും ഭാര്യ മെലാനിയയും വാഷിങ്ടനിൽ വൈറ്റ്ഹൗസിലായിരുന്നു. 2024 ൽ ട്രംപിനെതിരെ രണ്ടുവട്ടം വധശ്രമമുണ്ടായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...