കുട്ടി വാർത്തകേരള വാർത്ത

ആളും മേളവും പൂരത്തിന്നോളവും; ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 24 ചൊവ്വാഴ്ച

വടക്കാഞ്ചേരി : പാണ്ടിമേളത്തിന്റെ മാസ്മരികതയും മച്ചാട് മലകളെ പ്രകമ്പനം കൊള്ളിച്ച കരിമരുന്നിന്റെ രൗദ്രതയും ചേർന്നപ്പോൾ ഉത്രാളിക്കാവ് പൂര പ്രതീതിയിലായി. എഴുന്നള്ളിപ്പിനും പഞ്ചവാദ്യത്തിനും മേളത്തിനും വെടിക്കെട്ടിനും പേരുകേട്ട ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 24 ചൊവ്വാഴ്ചയാണ്.

പൂരത്തിനു മുന്നോടിയായി തൃപ്രങ്ങോട് പരമേശ്വര മാരാരുടെ പ്രമാണത്തിൽ നടന്ന പാണ്ടിമേളവും എങ്കക്കാട് ദേശം നടത്തിയ സാംപിൾ വെടിക്കെട്ടും ചെറുപൂരം തന്നെയായി.

പൂരം പങ്കാളികളായ 3 ദേശങ്ങളും സംയുക്തമായി ഒരുക്കിയ പാണ്ടിമേളം മഴയുടെ കരിനിഴലിൽ ക്ഷേത്രത്തിലെ നടപ്പുരയിലേക്കു മാറ്റേണ്ടിവന്നു. 2 മണിക്കൂർ മേളത്തിന്റെ നാദലഹരിയിൽ അലിഞ്ഞ് ജനം എല്ലാം മറന്നു നിന്നു.

മേളത്തിനു ശേഷം എങ്കക്കാട് ദേശം സാംപിൾ വെടിക്കെട്ട് നടത്തി. സാംപിൾ വെടിക്കെട്ടു പ്രമാണിച്ച് ഓട്ടുപാറയ്ക്കും വാഴക്കോടിനും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...