പ്രധാന വാർത്തശാസ്ത്രീയം

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ INS അഞ്ജദീപ്

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്ത് കൂട്ടാൻ INS അഞ്ജദീപ് എത്തുന്നു. ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ ആയ INS അഞ്ജദീപ്പ് ഫെബ്രുവരി 27-ന് ചെന്നൈ തുറമുഖത്ത് കമ്മിഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആണ് കപ്പൽ കമ്മിഷൻ ചെയ്യുന്നത്. എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്.

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സാണ് ആണ് ഈ യുദ്ധ കപ്പൽ നിർമിച്ചത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തതയുടെ മറ്റൊരു ഉദാഹരണമാണ് ഈ യുദ്ധകപ്പൽ.

ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്റർ നീളമാണ് ഉള്ളത്. തീരപ്രദേശത്തിന് സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

INS അഞ്ജദീപിൽ ഹൾ മൗണ്ടഡ് സോണാർ അഭയ് ഉൾപ്പെടെയുള്ള നൂതന തദ്ദേശീയ ആയുധങ്ങളും സെൻസറുകളും, ഭാരം കുറഞ്ഞ ടോർപ്പിഡോകളും, അന്തർവാഹിനികളെ തകർക്കാൻ കഴിയുന്ന റോക്കറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കാർവാർ തീരത്ത് അഞ്ജദിപ് ദ്വീപിന്റെ പേരിൽ അറിയപ്പെടുന്ന ഈ യുദ്ധ കപ്പൽ ഇന്ത്യയുടെ വിശാലമായ സമുദ്ര താൽപ്പര്യങ്ങളും തീരദേശ സമീപനങ്ങളും സംരക്ഷിക്കാനുള്ള നാവികസേനയുടെ കഴിവ് ഗണ്യമായി വർദ്ധിപ്പിക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...