അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ അവാർഡുകളുടെയും നഴ്സിംഗ് സ്കോളർഷിപ്പുകളുടെയുംവിതരണം(ആർദ്രം 2026) ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.

രാജ്യത്തിനകത്തും പുറത്തുമുള്ള കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിമുഖ്യതിഥിയായിരിക്കും.രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. എ.എൽ.എമാരായ കെ.മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ, എം.മുകേഷ്, വി.കെ.പ്രശാന്ത്, അഹമ്മദ് ദേവർ കോവിൽ, അനൂപ് ജേക്കബ്, ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ,മെഡിമിക്സ് ഉടമ ഡോ.എ.വി.അനൂപ്, നോർക്ക എം.ഡി അജിത് കൊളാശ്ശേരി, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ ആശംസകൾ നേരും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗ്ളോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി സി.വെളിയത്ത് ,വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ  , അഡ്വൈസറി ബോർഡ്എ ചെയർമാൻ ടി പി വിജയൻ എ ന്നിവർ സന്നിഹിതരായിരിക്കും.

ഒരു കോടി നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന് തുടക്കമാകുംവേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ ആവിഷ്ക്കരിച്ച ഗ്ളോബൽ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണത്തിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം തദവസരത്തിൽ നടക്കും. ഒരു ലക്ഷം രൂപ വീതം 100 പേർക്കാണ് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുക.ഇതിന്റെ ആദ്യഘട്ടമായി ഉദ്ഘാടന വേളയിൽ 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും.ഗ്ളോബൽ എക്സിക്യുട്ടീവ് കൗൺസിൽ യോഗം, , വനിതാ ഫോറം ഭവനത്തിന്റെ താക്കോൽദാനം , സാംസ്ക്കാരിക പരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം സമ്മേളനത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...