കേരള വാർത്തപ്രധാന വാർത്ത

പി.എസ്.സി നിയമനത്തിന് പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയില്‍ 4 വര്‍ഷത്തെ വര്‍ദ്ധനവ് വരുത്തി. ജനറല്‍ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി. പ്രായപരിധിയില്‍ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാര്‍ക്കും തത്തുല്യമായ വര്‍ദ്ധനവ് ലഭ്യമാകും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പിഎസ്എസി ഏജ് ഓവര്‍ ആയവരുടേതടക്കം വിവിധ സംഘടനകളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു പിഎസ്സി പ്രായ പരിധി വര്‍ദ്ധിപ്പിക്കല്‍. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുവാക്കളെ ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് തീരുമാനം.

ഒബിസി (OBC): 39 വയസ്സില്‍ നിന്ന് 43 വയസ്സായി ഉയരും.

എസ്സി/എസ്ടി (SC/ST): 41 വയസ്സില്‍ നിന്ന് 45 വയസ്സായി ഉയരും.

കേരള പിഎസ്സി വിജ്ഞാപനങ്ങളില്‍ സാധാരണയായി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്. മുകളില്‍ സൂചിപ്പിച്ച പുതിയ മാറ്റങ്ങള്‍ ഔദ്യോഗികമായി എല്ലാ തസ്തികകളിലും പ്രാബല്യത്തില്‍ വരുന്നത് വരെ നിലവിലുള്ള പൊതുവായ (General) പ്രായപരിധി 36 വയസ്സായി തുടരുന്നു. അതായത്, ഒരു ഉദ്യോഗാര്‍ത്ഥിക്ക് വിജ്ഞാപനം വരുന്ന വര്‍ഷം 18 വയസ്സ് പൂര്‍ത്തിയായിരിക്കണം, എന്നാല്‍ 36 വയസ്സ് കവിയാനും പാടില്ല.

സംവരണ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഒബിസി (OBC) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവുണ്ട്. ഇതനുസരിച്ച് അവര്‍ക്ക് 39 വയസ്സുവരെ അപേക്ഷിക്കാം. ഇനി അത് 43 വയസായിരിക്കും. എസ്സി/എസ്ടി (SC/ST) വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെ ഇളവ് ലഭിക്കുന്നതിനാല്‍ അവര്‍ക്ക് 41 വയസ്സുവരെ പിഎസ്സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഇനി അത് 45 വയസായി ഉയരും.

യൂണിഫോം തസ്തികകള്‍ (Police, Excise, Fire Force തുടങ്ങിയവ) കൂടാതെ ചില പ്രത്യേക തസ്തികകള്‍ക്കും (ഉദാഹരണത്തിന് അസിസ്റ്റന്റ് പ്രൊഫസര്‍, ഡോക്ടര്‍മാര്‍) ഈ പൊതുവായ പ്രായപരിധിയില്‍ മാറ്റമുണ്ടാകും. ഓരോ വിജ്ഞാപനത്തിലും (Notification) ആ തസ്തികയ്ക്ക് ബാധകമായ കൃത്യമായ പ്രായം രേഖപ്പെടുത്തിയിട്ടുണ്ടാകും.

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാര്‍ശകള്‍ക്ക് പുറമെ 32 എണ്ണത്തില്‍ കൂടി മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

1947-നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

കേരള വാർത്തകൗതുകങ്ങൾസിനിമ

തെരഞ്ഞെടുപ്പിന് മുമ്പ് മുഖംമിനുക്കാന്‍ മുഖ്യമന്ത്രി; അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടന്‍...