അമേരിക്കൻ വാർത്ത

ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16 വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് പുതുക്കിയ തീയതിയനുസരിച്ച് ഏപ്രില്‍ 16-ാം തീയതി വ്യാഴാഴ്ച രാത്രി 9 മണിക്ക് (EST) നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ആര്‍.വി.പി.മാര്‍, നാഷണല്‍ കമ്മിറ്റി മെമ്പേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ ഇതൊരറിയിപ്പായി സ്വീകരിക്കമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബൈജു വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. 2025 ഒക്ടോബര്‍ 25-ാം തീയതി ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡിയില്‍ അംഗീകരിച്ച ബൈലോ ഭേദഗതിയനുസരിച്ച് പുതുതായി രൂപീകരിക്കപ്പെട്ട റീജിയനുകളുടെ അപ്രൂവല്‍ അടക്കമുള്ള കാര്യങ്ങളാണ് അജണ്ടയിലുള്‍പ്പെടുത്തിയിരിക്കുന്നത്.

* നിശബ്ദ പ്രാര്‍ത്ഥന * സ്വാഗത പ്രസംഗം * അധ്യക്ഷ പ്രസംഗം * മുന്‍ ജനറല്‍ ബോഡി മീറ്റിംഗ് മിനിറ്റ്സ് * പുതിയ റീജിയനുകളെ അംഗീകരിക്കല്‍ തുടങ്ങിയവയാണ് മീറ്റിങ്ങിന്റെ പ്രധാന അജണ്ട. ഫോമായുടെ  വെസ്റ്റേണ്‍ റീജിയണ്‍ മൂന്നായി വിഭജിച്ചിരുന്നു. ഹോളിവുഡ് റീജിയണ്‍ (കാലിഫോര്‍ണിയ സൗത്ത്), ഗോള്‍ഡണ്‍ റീജിയണ്‍ (കാലിഫറോര്‍ണിയ നോര്‍ത്ത് & വാഷിങ്ടണ്‍), മൗണ്ടന്‍ റീജിയണ്‍ (അരിസോണ, കൊളറാഡോ & ലാസ് വേഗാസ്) എന്നിവയാണിവ. സതേണ്‍ റീജിയണ്‍, ഹൂസ്റ്റണ്‍ സതേണ്‍ റീജിയണ്‍, ഡാളസ് ടെക്സോമാ റീജിയണ്‍ എന്നിങ്ങനെ രണ്ടായും വിഭജിച്ചിരുന്നു.

Report എ.എസ് ശ്രീകുമാര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...