അമേരിക്കൻ വാർത്ത

ഉത്തരേന്ത്യയിലെ ഗ്രാമീണർക്കു ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ കുഞ്ഞുമിഷനറിമാരുടെ കാരുണ്യ സ്പർശം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഈ അധ്യയന വർഷത്തിൽ ആരംഭിച്ച “Share with Joy, Prayer with Care” ചാരിറ്റി പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തിലെ ജന്മദിനാഘോഷങ്ങൾ ഉത്തരേന്ത്യയിലെ മുബാറക്പൂർ ഗ്രാമത്തിലെ കുട്ടികൾക്കായി സമർപ്പിച്ചു.

ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് അവർ ലേഡി ഓഫ് ഗ്രേസ് (FSLG) സഭാംഗമായ സിസ്റ്റർ ആൻ മരിയ ഈ ഗ്രാമത്തിൽ ആരംഭിച്ച നോൺ-ഫോർമൽ എഡ്യൂക്കേഷൻ സെൻററിൽ ആണ് ആഘോഷങ്ങൾ നടത്തപ്പെട്ടത്. ഫെബ്രുവരി പതിനഞ്ചാം തീയതി ലഘു പ്രാർത്ഥനയോടുകൂടി ആരംഭിച്ച ആഘോഷങ്ങളിൽ കുട്ടികളുടെ ചെറിയ ചെറിയ കലാവിരുന്നുകൾക്ക് ശേഷം വാർഷിക ജന്മദിന ആഘോഷം എന്നോണം എല്ലാവരും ഒത്തുചേർന്ന് സിസ്റ്റർ ആൻ മരിയയുടെ നേതൃത്വത്തിൽ കേക്ക് മുറിക്കുകയും ഏവർക്കും കേക്ക് വിതരണം ചെയ്യുകയും ചെയ്തു.

ജന്മദിന സമ്മാനമായി ശൈത്യകാല വസ്ത്രങ്ങളും പഠന സാമഗ്രികളും ഉൾപ്പെടുത്തിയ ബർത്ത് ഡേ കിറ്റുകൾ ഏവർക്കും വിതരണം ചെയ്തു. ഉച്ചഭക്ഷണത്തോടുകൂടി ആഘോഷങ്ങൾ പര്യവസാനിച്ചു.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാർത്ഥന സമർപ്പണം (Prayer Dedication) ഫെബ്രുവരി 22ന് സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ സ്പിരിച്ചൽ ഡയറക്ടർ ഫാദർ അനീഷ് മാവേലി പുത്തൻപുരയിൽ കുട്ടികളുടെ വിശുദ്ധ കുർബാനയ്ക്കുശേഷം നിർവഹിച്ചു . 

ഈ പ്രാർത്ഥന ശുശ്രൂഷയിൽ ഫെബ്രുവരി മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന ഇടവകയിലെ എല്ലാവരെയും, അതോടൊപ്പം മുബാറക്പൂർ ഗ്രാമത്തിലെ എല്ലാ കുട്ടികളെയും പ്രത്യേകമായി അനുസ്മരിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ ഈ പ്രാർത്ഥന ശുശ്രൂഷയിൽ ഏവരും ഒപ്പം പങ്ക് ചേർന്നു.

ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന മുബാറക്പൂർ ഏകദേശം 842 പേർ താമസിക്കുന്ന ചെറിയ ഗ്രാമമാണ്. ഭൂരിഭാഗവും ദിനവേതന തൊഴിലാളികളും ചെറുകിട കർഷകരുമാണ്. ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസവും പോഷകാഹാരവും ലഭ്യമാകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഈ സാഹചര്യത്തിൽ, സിസ്റ്റർ ആൻ മരിയ ഈ ഗ്ഗ്രാമം ദത്തെടുത്ത് അവിടെയുള്ള കുട്ടികൾക്കായി ഒരു നോൺ ഫോർമൽ എഡ്യൂക്കേഷൻ കേന്ദ്രം ആരംഭിച്ചു.

സ്കൂളിൽ പോകാത്തതോ പഠനം നിർത്തിയതോ ആയ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം, സുരക്ഷിത പഠനാന്തരീക്ഷം, കൂടാതെ ബോധവൽക്കരണ പരിപാടികളിലൂടെ സാമൂഹിക മാറ്റം എന്നിവ ഉറപ്പാക്കുന്നതിലാണ് ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സംരംഭം ഗ്രാമത്തിലെ കുട്ടികളുടെ ഭാവിക്ക് പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. 125 കുട്ടികളാണ് ഈ സെൻററിൽ വരുന്നത്. സിസ്റ്റർ ആൻ മരിയയുടെ മിഷൻ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയവും പ്രചോദനകരവും ആണ്. കോട്ടയം അതിരൂപതയിലെ കരിങ്കുന്നം മ്രാല സെയിന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ കത്തോലിക്കാ ഇടവകാംഗമായ മുല്ലപ്പള്ളിയിൽ കുര്യാച്ചന്റെയും മേരിയുടെയും 5 പെൺമക്കളിൽ രണ്ടാമത്തെ പുത്രിയാണ് സിസ്റ്റർ ആൻ മരിയ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...