അമേരിക്കൻ വാർത്ത

അരിസോണയിലെ ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല ആഘോഷം മാർച്ച് 1ന്

അരിസോണ : അരിസോണ സംസ്ഥാനത്തിലെ ഫീനിക്സ് നഗരത്തിൽ KHNA AZ Team ന്റെ നേതൃത്വത്തിൽ അഞ്ചാം വർഷമായി ഭക്തിനിർഭരമായി സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു. അരിസോണയിലെ മലയാളികൾക്ക് ആത്മീയ ഐക്യത്തിന്റെയും ഭക്തിസാന്ദ്രമായ സംഗമത്തിന്റെയും മഹത്തായ വേദിയായി വളർന്നു വന്നിരിക്കുന്ന ഈ മഹോത്സവം, വർഷംതോറും അനേകം ഭക്തഹൃദയങ്ങളെ ഒരുമിപ്പിച്ച് വലിയൊരു ഭക്തിസംഗമമായി മാറിക്കൊണ്ടിരിക്കുകയാണ്.

KHNA AZ Team Women’s Forum ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ദൈവിക ചടങ്ങ് മാർച്ച് 1-ാം തീയതി രാവിലെ 9:30 ന് അരിസോണയിലെ ഫീനിക്സിലെ ഭാരതീയ ഏകതാ മണ്ഡിരിൽ (2804 W Maryland Ave, Phoenix) വെച്ച് നടക്കും.

പരിപാടി ക്രമം 
• ലളിതാസഹസ്രനാമം ജപം
• ദീപ പ്രദക്ഷിണം
• ഭണ്ഡാര അടുപ്പ് തെളിയിക്കൽ
• വ്യക്തിഗത പൊങ്കാല തയ്യാറാക്കൽ
• പൊങ്കാല സമർപ്പണം
• മഹാമംഗളാരതി
• മഹാപ്രസാദം വിതരണം

പരിപാടിയിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:

• Rashmi Menon (RVP) – 623-326-0856
• Anu Sunder – 480-414-5882
• Vini Kartha – 602-300-9436
• Sudha Balaji – 602-812-1486
• Vinitha Suresh – 309-326-3703
• Anupama Ganesh – 480-689-2542
• Bhanu Sarav – 480-332-561

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...