അമേരിക്കൻ വാർത്ത

മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ(MAT) കുടുംബ സംഗമം ഫെബ്രുവരി 28 ന്

ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT) പന്ത്രണ്ടാമത് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും, കുടുംബസംഗമവും സംയുക്തമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി.

ഫെബ്രുവരി 28-നു ശനിയാഴ്ച  ആറുമണിയോടു കൂടി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ബിജോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് Bay Care Medical Physician Executive ചുമതല വഹിക്കുന്ന ഡോ. സൗമ്യ വിശ്വനാഥാണ്. വിശിഷ്ടാതിഥിയായി, ഇന്‍ഡ്യന്‍ സിനിമാ സംഗീത സംഗീത സംവിധായകനും ഗായകനുമായ ഗിരീഷ് നാരായണനും പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്, കള്‍ച്ചറില്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക കലാപ്രതിഭകളെ ഉള്‍പ്പെടുത്തി, വൈവിധ്യമാര്‍ന്ന വര്‍ണ്ണശബളമായ പരിപാടികള്‍ അരങ്ങേറുന്നതാണ്.

കേരളാ രുചി വിഭവങ്ങള്‍ ഉള്‍പ്പെട്ട ഡിന്നറോടു കൂടി പരിപാടികള്‍ സമാപിക്കും.

വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ പരിപാടിയിലേക്ക് നിങ്ങളെ ഓരോരുത്തരേയും ഒരിക്കല്‍ കൂടി ക്ഷണിക്കുന്നതായി പ്രസിഡന്റ് ബിജോയ് ജോസഫ്, സെക്രട്ടറി ജെഫി ജോസഫ്, ട്രഷറാര്‍ ബാബു വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അറിയിക്കുന്നു.

Report: രാജു മൈലപ്ര
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...