അമേരിക്കൻ വാർത്ത

മിഷിഗണിലെ ഡിട്രോയിറ്റ് മലയാളി അസോസിയേഷന് നവനേതൃത്വം

ഡിട്രോയിറ്റ്: മിഷിഗണിലെ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2026 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഡിസംബർ 13ന് നടന്ന വാർഷിക പൊതുയോഗത്തിൽ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ചീഫ് ഇലക്ഷൻ ഓഫിസറായി തിരഞ്ഞെടുപ്പ് പ്രക്രിയക്ക് മേൽനോട്ടം വഹിച്ചത് ബിഒടി ചെയർമാൻ സുദർശനകുറപ്പായിരുന്നു.

ബോബി തോമസ് (പ്രസിഡന്റ്), രാജേഷ് നായർ (വൈസ് പ്രസിഡന്റ്), അശോക് ജോർഡൻ (ജനറൽ സെക്രട്ടറി), സദീപ് മുരളീധരൻ (ജോയിന്റ് സെക്രട്ടറി), ഓസ്‌ബോൺ ഡേവിഡ് (ട്രഷറർ), നാരായണൻ നമ്പൂതിരി (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഈ വർഷം ഡിഎംഎയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. വിമൻസ് ഫോറം പ്രസിഡന്റായി സുമിനി ജോർഡനേയും, സെക്രട്ടറിയായി ജയശ്രീ ബ്രിജേഷിനേയും തിരഞ്ഞെടുത്തു. യൂത്ത് ഫോറം ചെയർമാനായി മാധവ് നായരേയും, വൈസ് ചെയർമാൻ ആയി മരിയ സ്‌കറിയയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഡിഎംഎയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി സുദർശന കുറുപ്പ് , വൈസ് ചെയർമാനായി രാജേഷ് കുട്ടി, സെക്രട്ടറിയായി സൈജൻ കണിയോടിക്കൽ, ബിജു ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവർ സേവനമനുഷ്ടിക്കുന്നു.

ഡിഎംഎയുടെ 2025- ലെ ക്രിസ്മസ് ആഘോഷമായ ഗ്ലോറിയായുടെ ഭാഗമായി നടത്തിയ ചടങ്ങിൽ ബിഒടി ചെയർമാൻ പുതിയ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. മലയാളികളുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ഏവർക്കും പ്രയോജനപ്രദമായ പല പുതിയ പദ്ധതികൾ വിഭാവന ചെയ്യുമെന്നും, മലയാള സമൂഹത്തിന്റെ ഉന്നമനമാണ് ഡിഎംഎയുടെ ലക്ഷ്യമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

സാമൂഹ്യ സേവനത്തിന്റെയും പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റെയും 46 വർഷങ്ങൾ പിന്നിടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ധനസമാഹരണാർഥം, മലയാള സിനിമയുടെ അഭിനയ ചക്രവർത്തിയും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മോഹൻലാൽ, മനോജ് കെ ജയൻ, സ്റ്റീഫൻ ദേവസി എന്നിവർ നേതൃത്വം നൽകുന്ന കിലുക്കം- 25 എന്ന പരിപാടി ഏപ്രിൽ 25 -ന് ഡിട്രോയിറ്റ് സെക്കൻ്റ് എബനേസർ ഓഡിറ്റോറിയത്തിൽ നടക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...