അമേരിക്കൻ വാർത്ത

ന്യൂയോർക്കിലെ മലയാളി ലത്തീൻ കത്തോലിക്കർ നവവത്സരാഗമനം ആഘോഷിച്ചു

ന്യൂ യോർക്ക് : ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികൾ   നവ വത്സര പിറവിയെ വരവേറ്റു.  ബ്രൂക്ലിൻ രൂപതയുടെ ഇന്ത്യൻ അപോസ്തോലേറ്റിന്റെ ആല്മീയ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി അതിന്റെ പുതിയ സാരഥികൾക്ക് ചുമതല ഏല്പിക്കുന്നതിനും ഈ അവസരം വേദി ആയി.

മൂന്നു ദശവത്സരത്തിലധികം മലയാളി കത്തോലിക്കർക്ക് ആല്മീയ വേദി ആയി നിലനിന്ന ക്യൂൻസ് ഫ്ലോറൽ പാർക്കിലെ ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിൽ ബ്രൂക്ലിൻ രൂപതയുടെ ഇന്ത്യൻ അപോസ്തോലേറ്റ് കോഓർഡിനേറ്റർ ഫാ. റോബർട്ട് അമ്പലത്തിങ്കലിന്റെയും ബ്രൂക്ലിൻ രൂപതയുടെ പെര്മനെന്റ് ഡീക്കൻ ടിം ഗ്ലാഡ്‌സൺ ചെറിയപറമ്പിലിന്റെയും നേതൃത്വത്തിൽ 2026-ന്റെ അവസാന സായാഹ്നത്തിൽ  നടത്തിയ  ധ്യാന നിർഭരമായ ആരാധനയും ദിവ്യബലിയും പുതുവത്സരപ്പിറവിയാഘോഷത്തിന്റെ പ്രാരംഭമായിരുന്നു. പിൻവർഷത്തിൽ സമൂഹത്തിനു വേണ്ടി സ്വന്തം സമയവും ഊർജ്ജവും നിസ്വാർത്ഥമായി സേവനത്തിനു മാത്രമായി ചെലവഴിച്ച 2025 പ്രവർത്തക സമിതിയെ ഫാ. അമ്പലത്തിങ്കൽ പ്രശംസിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.  

2026-പ്രവർത്തന വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ സമിതിക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ട് അദ്ദേഹം അംഗങ്ങളെ പ്രാർത്ഥനാനുഗ്രഹങ്ങളോടെ ചുമതല ഏൽപ്പിച്ചു. പ്രീജിത് പൊയ്യത്തുരുത്തി, സജിത്ത് പനയ്ക്കൽ (കോ ഓർഡിനേറ്റർമാർ), ബിന്ദു കോയിപ്പറമ്പിൽ, ഷീബ ഗ്ലാഡ്‌സൺ, അജിത് കുമാർ, തങ്കകുട്ടൻ ക്ലെമെന്റ്, സിതാര കോടകുത്തുംപറമ്പിൽ, അലൻ അലക്സ്, നിഷ ജൂഡ്, ഡീക്കൻ ടിം ഗ്ലാഡ്‌സൺ ചെറിയപറമ്പിൽ എന്നിവർ അടങ്ങുന്ന പുതിയ പ്രവർത്തക സമിതി കമ്മ്യൂണിറ്റിയുടെ ആല്മീയവളർച്ചയ്ക്ക് പിന്തുണ നൽകി, സാംസ്കാരിക പൈതൃകം നില നിർത്തി മുഖ്യധാരാ കത്തോലിക്കാ ജീവിതത്തിൽ സമന്വയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കും.

ഇന്ത്യൻ കത്തോലിക്കാ സമൂഹ വിഭാഗത്തിലെ ലത്തീൻ ക്രമം പിന്തുടരുന്ന മലയാളികൾ കഴിഞ്ഞ കാൽ ശതാബ്ദമായി രൂപതയുടെ നേതൃത്വത്തിൽ അവരുടെ കൂട്ടായ്മ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യധാരയിൽ ഉദ്ഗ്രഥനം ചെയ്യുന്നതിന് പിന്തുണയ്ക്കുന്നതിനൊപ്പം സമൂഹ വിഭാഗത്തിന്റെ ഭാഷാ-സാംസ്കാരികതയിലെ സമ്പന്നമായ പാരമ്പര്യങ്ങൾ കൂട്ടായ്മയുടെ ബലത്തിൽ പങ്കിട്ടാഘോഷിക്കുന്നതിനും വളർന്നു വരുന്ന കുട്ടികളിൽ ആ ആഘോഷങ്ങളുടെ മാധുര്യം പകരുന്നതിനും അത് വളരെയധികം സഹായിക്കുന്നുണ്ട്. മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച വൈകുന്നേരം ആറര മണി മുതൽ ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയും അതിന്റെ പാരിഷ് ഹാളും ഈ ചെറിയ കമ്യൂണിറ്റിക്കു വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. മലയാളത്തിൽ ദിവ്യബലിക്ക് ശേഷം അവർ പാരിഷ് ഹാളിൽ ഒത്തുചേർന്ന് സൗഹൃദവും അത്താഴവും പങ്കിടും. ഒപ്പം കുട്ടികൾക്ക് പരസ്പരം കളിച്ചു വളരുന്നതിനും അവസരം സൗകര്യമാകുന്നു.

ബാലികമാരും ദമ്പതിമാരും പ്രത്യേകം പ്രത്യേകം നടത്തിയ നൃത്തങ്ങളും ജോൺ പനക്കൽ അവതരിപ്പിച്ച മാജിക് ഷോയും വനിതകളുടെ ഫാഷൻ ഷോയും ബാലികാബാലന്മാരുടെ നേറ്റിവിറ്റി ടാബ്ലോയും സ്വാദിഷ്ടമായ നാടൻ ഭക്ഷണവും പുതുവത്സര പിറവിക്കു വേണ്ടിയുള്ള കാത്തിരിപ്പിന് ആർജ്ജവം നൽകി.

Report പോൾ ഡി പനക്കൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ചാരിറ്റി സഹായങ്ങള്‍ ഒട്ടനവധി വിതരണം ചെയ്ത് ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026 മാതൃകയായി

കോട്ടയം: വേദിയിലും സദസിലും സമൂഹത്തിന്റെ പരിഛേദം സാന്നിധ്യമറിയിച്ച പ്രൗഢഗംഭീരമായ നിമിഷത്തില്‍ അമേരിക്കന്‍ മലയാളികളുടെ അനുഗ്രഹീത ഫെഡറേഷനായ...

അമേരിക്കൻ വാർത്ത

മിഷിഗണിലെ ഹാംട്രാക്ക് നഗരത്തിലെ തെരുവിന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അന്തരിച്ച ബീഗം ഖാലിദ സിയയുടെ പേര് നൽകി

വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രശസ്‌ത നഗരത്തിലെ തെരുവിന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അന്തരിച്ച ബീഗം ഖാലിദ സിയയുടെ...

അമേരിക്കൻ വാർത്ത

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) അറ്റ്‌ലാന്റാ ചാപ്റ്ററിനു പുതിയ നേതൃത്വം

അറ്റ്‌ലാന്റ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ അടുത്ത രണ്ടു...