കേരള വാർത്തകൗതുകങ്ങൾ

സ്‌കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ; അവകാശികളെ തേടി പൊലീസ്

ആലപ്പുഴ : സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നും ലഭിച്ചത് 4,52,207 രൂപ. അവകാശികളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്താറുണ്ടായിരുന്ന ഇയാൾ തിങ്കളാഴ്ച സന്ധ്യയോടെയാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ ഇടിച്ചു താഴെ വീണ ഇയാളെ നാട്ടുകാരാണ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചത്. അനിൽ കിഷോർ, തൈപറമ്പിൽ, കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിലാസം. എന്നാൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഈ വിലാസം വ്യാജമാണെന്നും അങ്ങനെയൊരാൾ ഇല്ലെന്നും കണ്ടെത്തി.

തലയ്ക്ക് പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയി. തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ടൗണിൽ തന്നെയുള്ള കടത്തിണ്ണയിൽ ഇയാൾ മരിച്ചു കിടക്കുന്നത് കണ്ടത്. നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്നു ഇയാളുടെ സഞ്ചികൾ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു പരിശോധിക്കുമ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകൾ, പഴ്‌സുകൾ എന്നിവ കണ്ടെത്തിയത്.

പ്രചാരത്തിലില്ലാത്ത 2000 ത്തിന്റെ 12 നോട്ടുകളും സൗദി റിയാലും കൂട്ടത്തിലുണ്ടായിരുന്നു. 5 പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ടുകൾ അടുക്കി സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു പണം. ഇയാളുടെ ബന്ധുക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ പണം കോടതിയിൽ ഹാജരാക്കുമെന്ന് നൂറനാട് സിഐ എസ്. ശ്രീകുമാർ പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്ത

ഇനി നോയിസ് ഫ്രീ റോഡുകൾ, സംസ്ഥാനത്ത് ഇത്തരത്തിലൊന്ന് ഇതാദ്യം

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ദേശീയപാതയിലെ പാലത്തിൽ ശബ്‌ദമലിനീകരണം കുറയ്‌ക്കാൻ ബ്രിഡ്‌ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നു. അരൂർ-തുറവൂർ...

കേരള വാർത്ത

സ്വർണക്കൊള്ള അന്വേഷിക്കാൻ ഇഡി: ഇസിഐആർ രജിസ്‌റ്റർ ചെയ്‌ത് കേന്ദ്ര ഏജൻസി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ്...

കൗതുകങ്ങൾ

ഇന്ത്യയിലെ തെരുവിൽ നിന്ന് അമേരിക്കയിലേക്ക്; സോഷ്യൽമീഡിയയിൽ വൈറലായി അലോക

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഒരു തെരുനായ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്. അമേരിക്കയിലുടനീളം സമാധാനസന്ദേശം പ്രചരിപ്പിക്കുന്ന...

കൗതുകങ്ങൾ

പുതുവർഷത്തിൽ വിവാഹത്തേക്കാൾ കൂടുതൽ വിവാഹമോചനം, കാരണം ഇതാണ്

നമ്മളിൽ പലരും പുതുവർഷത്തിൽ ഓരോ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് പതിവാണ്. ചിലർക്ക് കരിയറിലാണെങ്കിൽ മറ്റു ചിലർക്ക്...