കൗതുകങ്ങൾ

ഇന്ത്യയിലെ തെരുവിൽ നിന്ന് അമേരിക്കയിലേക്ക്; സോഷ്യൽമീഡിയയിൽ വൈറലായി അലോക

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഒരു തെരുനായ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്. അമേരിക്കയിലുടനീളം സമാധാനസന്ദേശം പ്രചരിപ്പിക്കുന്ന ‘വാക്ക് ഫോർ പീസ്'(സമാധാനത്തിനുള്ള നടത്തം) എന്ന ദൗത്യയാത്രയുടെ ഭാഗമാണ് അലോക. ബുദ്ധസന്ന്യാസികളുടെ സംഘത്തോടൊപ്പം ആയിരക്കണക്കിന് കിലോമീറ്ററുകളാണ് ഈ നായ നടന്നത്.

ഹുവോങ് ദാവോ വിപശ്യന ഭാവന സെന്റർ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ പീസ്’ യാത്ര 3,700 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ടെക്‌സസിലെ ഫോർട്ട് വർത്തിൽ നിന്ന് ആരംഭിച്ച യാത്ര പത്ത് സംസ്ഥാനങ്ങൾ കടന്ന് വാഷിംഗ്ടൺ ഡിസിയിൽ അവസാനിക്കും. ഏകദേശം 20 ദിവസം നീണ്ടുനിൽക്കുന്നതാണ് സമാധാന യാത്ര. സമാധാനം, കാരുണ്യം, ദയ എന്നീ മൂല്യങ്ങൾ ലോകമാകെ പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

യാത്രയിലെ ഏറ്റവും ശ്രദ്ധേയസാന്നിദ്ധ്യം അലോക തന്നെയാണ്. സംഘം ഇന്ത്യയിലെത്തിയപ്പോഴാണ് അലോക സന്ന്യാസികളെ അനുഗമിക്കാൻ തുടങ്ങിയത്.

നെറ്റിയിൽ ഹൃദയത്തിന്റെ ആകൃതിയിൽ തവിട്ടും വെളുപ്പും കലർന്ന അടയാളമുള്ള അലോകയ്‌ക്ക് ഏകദേശം നാലു വയസുണ്ടെന്നാണ് കരുതുന്നത്. യാത്രയ്‌ക്കിടെ നായയ്‌ക്ക് സ്ഥിരമായ വെറ്റിനറി പരിശോധനകൾ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അലോകയുടെ പേരിൽ ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇപ്പോൾ ഒന്നരലക്ഷത്തിലധികം അനുയായികളുണ്ട്. യാത്രയുടെ ഓരോ ഘട്ടവും അതിലൂടെ പങ്കുവയ്‌ക്കുന്നു. നിലവിൽ സൗത്ത് കരോലിനയിലെ മക്കോർമിക്കിലാണ് അലോക ഉൾപ്പെടെയുള്ള സംഘം യാത്ര നടത്തുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...