കൗതുകങ്ങൾ

ആഫ്രിക്കയുടെ സ്വന്തം ‘സൂപ്പർ ടസ്കർ’ ക്രെയ്ഗ് ചരിഞ്ഞു

കെനിയ: ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ആന ക്രെയ്ഗ് ചരിഞ്ഞു. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ആനയായിരുന്ന ക്രെയ്ഗ്. 54 വയസ്സായിരുന്നു. സ്വാഭാവിക കാരണങ്ങളാണ് മരണം.

കെനിയയിലെ അംബോസെലി നാഷനൽ പാർക്കിലായിരുന്നു വാസം. ഭൂമിയിൽ ശേഷിച്ചിരുന്ന ഏറ്റവും അപൂർവമായ ‘സൂപ്പർ ടസ്കർ’വിഭാഗത്തിൽ പെട്ട ആനകളിൽ ഒരാളാണ്. ഓരോ കൊമ്പും 45 കിലോഗ്രാമിലധികം ഭാരമുള്ളതും നടക്കുമ്പോൾ നിലത്ത് തൊടുന്ന തരത്തിൽ നീളം ഉള്ളവയുമാണ്.

സൂപ്പർ ടസ്കർ ആനകളുടെ പ്രത്യേകതയും ഇത് തന്നെയാണ്. ആഫ്രിക്കയിൽ ഇത്തരത്തിൽ വമ്പൻ കൊമ്പുളള ആനകളിലെ പ്രമുഖനും ഉദ്യാനത്തിലെ പ്രധാന ആകർഷണവുമായിരുന്നു ക്രെയ്ഗ്. കൊമ്പുകൾ വേട്ടയാടാൻ സാധ്യതയുളളതിനാൽ പ്രത്യേക സംരക്ഷണമുണ്ടായിരുന്നു ക്രെയ്ഗിന്.

തന്‍റെ ശാന്ത സ്വഭാവവും കൊമ്പുകളുടെ പ്രത്യേകതയും കൊണ്ട് ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികളുടെയും ഫോട്ടോഗ്രാഫർമാരുടെയും ആരാധനപാത്രമായിരുന്നു. അനധികൃത വേട്ടക്കെതിരായ ശക്തമായ നടപടികളും സംരക്ഷണ പ്രവർത്തനങ്ങളും മൂലം അതിജീവിച്ച ആനകളുടെ വിജയഗാഥയുടെ മുഖമായി ക്രെയ്ഗിനെ കണക്കാക്കുന്നു.

വന്യജീവി സംരക്ഷണ പ്രവർത്തകർ വലിയ നഷ്ടമായി കെഗ്രയ്ഗിന്‍റെ മരണത്തെ വിലയിരുത്തുന്നു. ലോകത്ത് വളരെ കുറച്ച് മാത്രമാണ് സൂപ്പർ ടസ്കർ ആനകൾ അവശേഷിക്കുന്നത്. അതിനാൽ തന്നെ ക്രെയ്ഗിന്റെ അന്ത്യം ആഫ്രിക്കൻ വന്യജീവി പൈതൃകത്തിന് വലിയ ആഘാതമാണ്. കെനിയയുടെ ദേശീയ പാനീയമായ കെനിയൻ ലാഗറിന്‍റെ ബ്രാൻഡ് അംബാസഡറായി 2021 ൽ ക്രെയ്ഗിനെ തെരഞ്ഞെടുത്തിരുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...