അമേരിക്കൻ വാർത്ത

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് വീണ്ടും കോടതിയില്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചു

റിച്ച്മണ്ട്, ടെക്‌സസ്: പണം വെളുപ്പിക്കല്‍  കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് ജനുവരി 5 തിങ്കളാഴ്ച കോടതിയില്‍ ഹാജരായി. ഫെബ്രുവരിയില്‍ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവാദ പോസ്റ്റ് പ്രധാന ചര്‍ച്ചാവിഷയമായി.

സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതിനെയും അതിനായി നികുതിപ്പണം ചിലവാക്കുന്നതിനെയും ചോദ്യം ചെയ്ത് കെ.പി. ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പേജില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാല്‍, കേസുകളില്‍ നിന്ന് പിടിച്ചെടുക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയതോടെ പോസ്റ്റ് പിന്‍വലിച്ചു.

ഇത് ഒരു കാമ്പയിന്‍ പോസ്റ്റ് മാത്രമായിരുന്നുവെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ ജാരെഡ് വുഡ്ഫില്‍ കോടതിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണവുമായി  ബന്ധപ്പെട്ട മറ്റൊരു കേസില്‍ ചൊവ്വാഴ്ചയും അദ്ദേഹം കോടതിയില്‍ ഹാജരാകും. ഈ കേസിന്റെ ജൂറി സെലക്ഷന്‍ 2026 ജനുവരി 6-ന് ആരംഭിച്ചിട്ടുണ്ട്.

വിചാരണ: കെ.പി. ജോര്‍ജിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് തരാല്‍ പട്ടേലിനെ ഈ കേസില്‍ സാക്ഷിയായി വിസ്തരിച്ചേക്കും.

അഴിമതി ആരോപണങ്ങളും പാര്‍ട്ടി മാറ്റവും ഉള്‍പ്പെടെ നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് മലയാളി വംശജന്‍ കൂടിയായ കെ.പി. ജോര്‍ജ് ഇപ്പോള്‍ കടന്നുപോകുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...