കേരള വാർത്ത

ഇനി നോയിസ് ഫ്രീ റോഡുകൾ, സംസ്ഥാനത്ത് ഇത്തരത്തിലൊന്ന് ഇതാദ്യം

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ദേശീയപാതയിലെ പാലത്തിൽ ശബ്‌ദമലിനീകരണം കുറയ്‌ക്കാൻ ബ്രിഡ്‌ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നു. അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഈ ആധുനിക സംവിധാനം സ്ഥാപിക്കുന്നത്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും പാലങ്ങളിലും ഹൈവേകളിലും നോയിസ് ബാരിയർ സംവിധാനം നേരത്തേ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണം 85 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. 12.75 മീറ്ററാണ് ഇതിന്റെ നീളം. പാലത്തിന്റെ ഇരു വശങ്ങളിലുമായാണ് നോയിസ് ബാരിയർ സ്ഥാപിക്കുന്നത്. ആറുവരിപ്പാതയുടെ ഇരു വശങ്ങളിലുമായി 25.5 കിലോമീറ്റർ ഭാഗത്ത് ഈ സംവിധാനം സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. 40 സെന്റീമീറ്റർ കൈവരിക്കുമുകളിൽ ഒന്നര മീറ്റർ ഉയരത്തിലുള്ള ബ്രിഡ്‌ജ് നോയിസ് ബാരിയറുകളാണ് സ്ഥാപിക്കുന്നത്.

ഉയരപ്പാതയുടെ സമീപമുള്ള വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയെ ശബ്‌ദമലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നോയിസ് ബാരിയർ സ്ഥാപിക്കുന്നത്. വാഹനങ്ങൾ അമിത വേഗത്തിൽ പോകുമ്പോഴുണ്ടാകുന്ന മുഴക്കവും ഇതിലൂടെ കുറയ്‌ക്കാൻ സാധിക്കും.

നോയിസ് ബാരിയറിലെ മെറ്റൽ സൗണ്ട് അബ്‌സോർബിംഗ് പാനലിന്റെ ഉള്ളിൽ മിനിറൽ വൂൾ, ഭാരം കുറഞ്ഞ സുതാര്യമായ അക്രലിക് പോളി കാർബണേറ്റ് ഷീറ്റ്, ഭാരം കുറഞ്ഞതും സുതാര്യവുമായ ഗ്ലാസ് പാനലുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...