അമേരിക്കൻ വാർത്തകേരള വാർത്ത

ഫോമാ കേരള കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തില്‍ ശ്രീകുമാരന്‍ തമ്പി കീനോട്ട് സ്പീക്കര്‍

കോട്ടയം: അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026-ന്റെ സമാപന സമ്മേളനത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക മുഖമായ ശ്രീകുമാരന്‍ തമ്പി കീനോട്ട് സ്പീക്കറായി വേദിയെ ധന്യമാക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുമായി വിവിധ വേദികളില്‍ നേരിട്ട് സംവദിക്കാനെത്തിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’ എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമ എന്ന പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും 1977-ലെ സാന്‍ഫ്രാന്‍സിസ്‌കോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കേരളാ കണ്‍വന്‍ഷനിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഫോമായെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.

കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 3000-ലധികം മലയാള ചലച്ചിത്ര ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതില്‍ അസാമാന്യ വൈഭവം പ്രകടപ്പിക്കുന്ന ശ്രീകുമാരന്‍ തമ്പിയെ ‘ഹ്യദയഗീതങ്ങളുടെ കവി’ എന്നും വിശേഷിപ്പിക്കുന്നു. വയലാര്‍ രാമവര്‍മ്മ, പി ഭാസ്‌കരന്‍, ഒ.എന്‍.വി കുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളാണ് ശ്രീകുമാരന്‍ തമ്പി.

മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 78 സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചിട്ടുണ്ട്. നാല് കവിതാ സമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവാണ്. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനരചന നടത്തി.

മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി നല്‍കപ്പെടുന്ന ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര-സാഹിത്യ രംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ഫീച്ചര്‍ ഫിലിം ജ്യൂറിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു.

ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പും ‘അമ്മയോടൊപ്പം’ ചാരിറ്റി പരിപാടിയും വന്‍ വിജയമായെന്നും കോട്ടയത്തെ  നക്ഷത്ര ഹോട്ടലായ വിന്‍ഡ്‌സര്‍ കാസിലില്‍ ജനുവരി 9-ാം തീയതി രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ വിവിധ പരിപാടികള്‍ അരങ്ങേറുന്നതെന്നും ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. 11-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് എറണാകുളം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ ബിസിനസ് മീറ്റ് നടക്കും. ശ്രീകുമാരന്‍ തമ്പിയുടെ കേരള കണ്‍വന്‍ഷനിലെ സാന്നിധ്യം അനുഗ്രഹീതമാണെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. 

Report എ.എസ് ശ്രീകുമാര്‍ – ഫോമാ ന്യൂസ് ടീം

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു, രേഖകള്‍ പുറത്ത്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ...

അമേരിക്കൻ വാർത്ത

ഫോമാ ഭാഷാ വിഭ്യാഭ്യാസ ഫോറം: രണ്ട് സ്‌ക്കൂളുകള്‍ക്ക് സഹായവുമായി ഹൂസ്റ്റണ്‍ ജനറല്‍സ്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെ.ബി. കോശി കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടണമെന്ന...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിലെ മലയാളി ലത്തീൻ കത്തോലിക്കർ നവവത്സരാഗമനം ആഘോഷിച്ചു

ന്യൂ യോർക്ക് : ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികൾ  ...