പാഴ്സിപ്പനി : മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(MANJ)യുടെ ക്രിസ്തുമസ്, പുതുവത്സര ആഘോഷം പ്രൗഢഗംഭീരമായി നടന്നു. ജനുവരി മൂന്നാം തിയതി വൈകിട്ട് 5 മണിക്ക് ലെയിക് പാഴ്സിപ്പനി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ന്യൂജേഴ്സിയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖർ സംബന്ധിച്ചു.


ഐറീൻ തടത്തിൽ അമേരിക്കൻ നാഷണൽ ആന്തവും രാജു ജോയ് പ്രാർത്ഥന ഗാനവും ആലപിച്ചു. മഞ്ച് ജനറൽ സെക്രട്ടറി ഷിജിമോൻ മാത്യു സ്വാഗതം പറഞ്ഞു . ഫൊക്കാന പ്രസിഡന്റും മഞ്ച് BOT മെമ്പറുമായ ഡോ.സജിമോൻ ആന്റണി പരിപാടി ഉദ്‌ഘാടനം ചെയ്തു.
റവ . ഫാ . ഷിബു ഡാനിയേലിന്റെ ക്രിസ്തുമസ്, പുതുവത്സര സന്ദേശം ഹൃദയസ്പർശിയും ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ ചിന്താവഹവുമായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജോർജ് തുമ്പയിലാണ് റവ . ഫാ. ഷിബു ഡാനിയേലിനെ സദസിനു പരിചയപ്പെടുത്തിയത്. ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ ഷൈനി രാജുവും, റോസിലി ജെയിംസും എംസിയുടെ റോൾ നന്നായി കൈകാര്യം ചെയ്തു.

വിവിധയിനം കലാപരിപാടികൾ ആഘോഷ നിശയുടെ മാറ്റു വർദ്ധിപ്പിച്ചു.
മഞ്ച് യൂത്ത് ഫോറത്തിന്റെയും മെൻസ് ഫോറത്തിന്റെയും വുമൺസ് ഫോറത്തിന്റെയും നൃത്തനൃത്യങ്ങൾ വളരെ ആകർഷകങ്ങളായി.

ഗായകൻ ജേക്കബ് ജോസഫ്, ജെയിംസ് ജോയ്, റീന സാബു, അന്നമ്മ സ്കറിയ, ഐറിൻ തടത്തിൽ, ജൂബി മത്തായി, ഐ പി സി എൻ എ മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ തുടങ്ങിയവരുടെ ഗാനങ്ങൾ സദസ്സിനെ ഒന്നാകെ ആനന്ദത്തിൽ ആറാടിച്ചു.
മഞ്ച് ഫാമിലി മെമ്പേഴ്സിന്റെ ഫാഷൻ ഷോ തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു. അനീഷ് അടിമാലിയുടെ മാജിക്കും മെന്റലിസവും നിറഞ്ഞ പെർഫോമൻസ് സദസിനെ ഒന്നടങ്കം വിസ്മയിപ്പിച്ചു.


ഫൊക്കാന ട്രഷറർ ജോയ് ചാക്കപ്പൻ, ഐ പി സി എൻ എ മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വ്യവസായ സംരംഭകൻ അനിൽ പുത്തൻചിറ, സാമൂഹിക പ്രവർത്തകയും സംഘാടകയുമായ ലീല മാരാട്ട്, മഞ്ച് മുൻ പ്രസിഡന്റ് മനോജ് വാട്ടപ്പിള്ളിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.









Leave a comment