അമേരിക്കൻ വാർത്ത

നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷനെ ഷാജി ആലപ്പാട്ട്, ലിൻഡ സുനി, വിനോദ് കൊണ്ടൂർ നയിക്കും

ഡാളസ്/ടെക്‌സസ്: ഡാളസ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായ താമസിക്കുന്ന മലയാളികളെ പ്രതിനിധാനം ചെയ്യുന്ന മലയാളി സാംസ്ക്കാരിക സംഘടനയായ നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷൻ്റെ 2026 കാലഘട്ടത്തിലെ ഭരണസമിതിയെ നയിക്കാൻ പ്രസിഡൻ്റായി ഷാജി ആലപ്പാട്ട്, സെക്രട്ടറിയായി ലിൻഡ സുനി, ട്രഷറാറായി വിനോദ് കൊണ്ടൂർ, വൈസ് പ്രസിഡാൻ്റായി അറ്റോർണി പ്രേം കാർലോസ്, ജോയിൻ്റ് സെക്രട്ടറിയായി ഷെല്ലി തോമസ്, ജോയിൻ്റ് ട്രഷററായി മധു ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. പി.ആർ.ഓ. ആയി രേഷ്മ രഞ്ജനേയും, ആർട്സ് & കൾച്ചറൽ സെക്രട്ടറിയായി എബിൻ റോയിയേയും തിരഞ്ഞെടുത്തു.

2026 വർഷത്തേക്കുള്ള കാര്യപരിപാടികൾ അണിയറയിൽ തയാറായി കഴിഞ്ഞുവെന്നും, ആദ്യത്തേത് ആബാലവൃദ്ധം ഏവർക്കും ഒരു പോലെ ആസ്വദിക്കുവാൻ കഴിയുന്ന കലാപരിപാടി ആയിരിക്കുമെന്ന്, സംഘടനയുടെ അദ്ധ്യക്ഷനായ ഷാജി ആലപ്പാട്ട് പറഞ്ഞു. 

ഡാളസ്, കൊപ്പേൽ, ഫ്ലവർ മൗണ്ട്, കരോൾട്ടൻ, ഫാർമേർഴ്സ് ബ്രാഞ്ച്, റിച്ചാർഡ്സൺ, പ്ലേനോ, ഇർവ്വിംഗ്, ആർലിങ്ങ്ടൺ, ഗ്രാൻഡ് പ്രയറി, മെസ്കിറ്റ്, ഗാർലൻഡ്, സണ്ണിവേയ്ൽ തുടങ്ങി നോർത്ത് ടെക്സസസിലെ ഒട്ടനവധി പ്രമുഖ സിറ്റികളിലായി താമസമാക്കിയ മലയാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് നോർത്ത് ടെക്സസ് മലയാളി അസ്സോസിയേഷൻ. ഡാളസ്സിലേക്ക് കുടിയേറി വരുന്ന മലയാളികൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ ഉറപ്പ് നൽകി. 
കുടുതൽ വിവരകൾക്കും മെമ്പർഷിപ്പിനും ബന്ധപ്പെടുക:
ഷാജി ആലപ്പാട്ട് (214) 227-7771
ലിൻഡ സുനി (347) 432-7864
വിനോദ് കൊണ്ടൂർ (469) 554-0481

Report വിനോദ് കൊണ്ടൂർ ഡേവിഡ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...