അമേരിക്കൻ വാർത്ത

ഐ കെ സി സി ഓഫ് ഗ്രേറ്റർ ന്യൂ യോർക്ക്‌ സുവർണ ജൂബിലി നിറവിൽ

ന്യൂ യോർക്ക് : അമേരിക്കയിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക സംഘടനയായ  ഇന്ത്യൻ ക്നാനായ കാത്തൊലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക്  (IKCC) അതിന്റെ അൻപതാം ജൂബിലി ആഘോഷിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ പതിനെട്ടു ശനിയാഴ്ച റോക്കലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു അൻപതാം വാർഷികം നടത്തപ്പെടുന്നു. 

തദവസരത്തിൽ അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള KCCNA യുടെ മുൻ പ്രസിഡന്റുമാർ, മറ്റു മുൻ ഭാരവാഹികൾ, നിലവിലെ KCCNA യുടെ ഭാരവാഹികൾ പങ്കെടുക്കുന്നു. പൊതുസമ്മേളനങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ, മുൻ ഭാരവാഹികളെ ആദരിക്കൽ തുടങ്ങിയവ നടത്തപ്പെടുന്നു. കഴിഞ്ഞ 50 വർഷത്തെ എല്ലാ IKCC പ്രസിഡന്റ്‌മാരെയും എക്സിക്യൂട്ടീവിനെയും തദവസരത്തിൽ ആദരിക്കുന്നു.

 പരിപാടികൾക്ക് ഐ കെ സി സി പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ്‌ മിനിമോൾ തയിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു. മെഗാഷോയും, മെഗാ മാർഗംകളിയും, മെഗാ ചെണ്ടമേളവും, വിമൻസ് ഫോറം, ഗോൾഡൻ ക്ലബ്, കെ സി വൈ എൽ, കിഡ്സ്‌ ക്ലബ്‌ ഒക്കെ അണിയിച്ചൊരുക്കുന്ന വര്ണാഭമായ കലാപരിപാടികൾ എല്ലാം തന്നെ അണിയറയിൽ ഒരുങ്ങുന്നു. ഈ ഒരു ധന്യ മുഹൂർത്ഥത്തിലേക്കു നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ മക്കളെയും സാദരം ക്ഷണിക്കുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...